കോഴിക്കോട്: മംഗലാപുരത്ത് നിന്ന് എറണാകുളം വഴി തിരുവനന്തപുരത്തേക്ക് പോകുന്ന തിരുവനന്തപുരം സെൻട്രല്‍ എക്സ്പ്രസില്‍ ലേഡീസ് കോച്ചുകള്‍ കൂട്ടണമെന്ന ആവശ്യം ശക്തമാകുന്നു.
നിലവില്‍ ചെറിയ ലേഡീസ് കോച്ചുകളില്‍ തിക്കിത്തിരക്കിയാണ് കുട്ടികളടക്കമുള്ളവർ യാത്ര ചെയ്യുന്നത്. ഒരു ബോഗി മൊത്തമായി ലേഡീസ് കോച്ചാക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
തിരക്കുമൂലം യാത്രക്കാർ കുഴഞ്ഞുവീഴുന്നതും പതിവാണ്. കാല് നിലത്തുകുത്താൻ പോലും സ്ഥലമില്ലാത്തതിനാല്‍ വാതിലില്‍ തൂങ്ങിപ്പിടിച്ചും സ്റ്റെപ്പില്‍ ഇരുന്നും അപകടകരമായ രീതിയിലാണ് അമ്മമാരും പ്രായമായ രോഗികളുമടക്കം യാത്ര ചെയ്യുന്നത്. ഒന്നിടവിട്ട ദിവസങ്ങളിലെ ലേഡീസ് കോച്ച് താരതമ്യേന ഇടുങ്ങിയതും ചെറുതുമാണ്.
ഉച്ചയ്ക്ക് 2.25ന് മംഗലാപുരത്ത് നിന്ന് പുറപ്പെടുന്ന ട്രെയിൻ പുലർച്ചെ 4.15നാണ് തിരുവനന്തപുരത്ത് എത്തുന്നത്. മലബാറില്‍ നിന്ന് വൈകിട്ടുള്ള ട്രെയിൻ ആയതിനാല്‍ നൂറുകണക്കിന് സ്ത്രീകളും വിദ്യാർത്ഥികളുമാണ് ട്രെയിനിനെ ആശ്രയിക്കുന്നത്. ദേശീയപാതയില്‍ റോഡുപണി നടക്കുന്നതിനാല്‍ ബസ് യാത്ര ദുർഘടമാണ്. ഒരു ബോഗിയുടെ പകുതി വലിപ്പം മാത്രമുള്ള ഇടത്ത് നൂറു കണക്കിന് സ്ത്രീകളാണ് ദിവസേന യാത്ര ചെയ്യുന്നത്. ട്രെയിനില്‍ നിന്ന് വീണുള്ള അപകടങ്ങള്‍ തുടർക്കഥയാകുമ്ബോഴാണ് അപകടകരമായ സ്ത്രീകളുടെ യാത്ര.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.