അഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് വലതു കണ്ണിന് കാഴ്ചയില്ലെന്ന വെളിപ്പെടുത്തലുമായി റാണാ ദഗ്ഗുബാട്ടിരംഗത്ത് വന്നിരുന്നു. അന്ന് റാണ പറഞ്ഞത് ഇങ്ങനെയായിരുന്നു. ‘എന്റെ ഇടതു കണ്ണിന് മാത്രമേ കാഴ്ചയുള്ളു. കുട്ടിക്കാലം മുതലേ വലതു കണ്ണിന് കാഴ്ചയില്ല.
ഏതോ മഹത് വ്യക്തി മരണാനന്തരം അദ്ദേഹത്തിന്റെ ഒരു കണ്ണ് എനിക്ക് ദാനമായി തന്നു എങ്കിലും കാഴ്ച തിരിച്ചു കിട്ടിയില്ല. ഇടത് കണ്ണ് പൂട്ടിയാല്‍ എനിക്ക് ഒന്നും കാണാന്‍ സാധിക്കില്ല. നമ്മളില്‍ പലര്‍ക്കും ശാരീരിക പ്രശ്നങ്ങള്‍ ഉണ്ടാകാം. എന്നാല്‍ തളര്‍ന്ന് പോകരുത്. ഉയര്‍ത്തെഴുന്നേല്‍ക്കണം. ആത്മവിശ്വാസമുണ്ടെങ്കില്‍ ഏത് പ്രതിസന്ധികളെയും മറികടക്കാം’.എന്നാണ് പറഞ്ഞത്
എന്നാൽ പുതിയ വെബ് സീരീസായ റാണ നായിഡുവിന്റെ റിലീസിനോട് അനുബന്ധിച്ച് നല്‍കിയ അഭിമുഖത്തില്‍ കണ്ണിന് പുറമേ വൃക്കയും മാറ്റിവച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തുകയാണ് നടന്‍. ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് കുറച്ചുകാലം റാണ സിനിമയില്‍ നിന്ന് ഇടവേളയെടുത്തിരുന്നു. അമേരിക്കയില്‍ ചികിത്സയിലായിരുന്ന അദ്ദേഹം അന്ന് രോഗവിവരങ്ങളെക്കുറിച്ച് പുറത്ത് പറഞ്ഞിരുന്നില്ല. കണ്ണും വൃക്കയും മാറ്റിവയ്‌ക്കേണ്ട സാഹചര്യത്തില്‍ മുന്നോട്ട് പോയേ മതിയാകൂ എന്ന ചിന്തയാണ് ആത്മവിശ്വാസം നല്‍കിയതെന്ന് റാണ പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.