കൊച്ചി നഗരത്തിലെ റോഡുകൾ തകർന്നതിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. റോഡുകൾ തകർന്നതിൽ കൊച്ചി കോർപ്പറേഷനും പൊതുമരാമത്ത് വകുപ്പും ഉത്തരവാദികളാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. അതെ സമയം നഗരത്തിലെ പ്രധാനപ്പെട്ട പല റോഡുകളും പൊട്ടിപ്പൊളിഞ്ഞു കിടക്കുകയാണ്. ടാർ ചെയ്ത് അധികം വൈകാതെ റോഡുകൾ പൊളിയുന്നു. പശവെച്ചാണോ റോഡുകൾ ഒട്ടിക്കുന്നതെന്ന് ഹൈക്കോടതി പരിഹസിക്കുകയും ചെയ്തു.നഗരത്തിലെ നടപ്പാതകൾ തകർന്നുകിടക്കുന്നതിലും കോടതി വിമർശനമുന്നയിച്ചു. കാൽനടയാത്രക്കാർ അപകടത്തിൽപ്പെട്ടാൽ കടുത്ത നടപടി ഉണ്ടാകുമെന്നും ഹൈക്കോടതി മുന്നറിയിപ്പ് നൽകി. പ്രാഥമികമായ ഉത്തരവാദിത്വം എഞ്ചിനീയർമാർക്കാണെന്നും അവരെ വിളിച്ചുവരുത്തുമെന്നും ഹൈക്കോടതി മുന്നറിയിപ്പ് നൽകി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









