കോഴിക്കോട്: ന്യൂസിലന്‍ഡിലുള്ള വരന് നേരിട്ടെത്താന്‍ സാധിക്കാതെ വന്നതോടെ വിവാഹം ഓണ്‍ലൈനില്‍ നടന്നു. കോട്ടയം രാമപുരത്തെ സന്തോഷിന്റെ മകന്‍ സന്‍ജിത്തും കോഴിക്കോട് കീഴരിയൂരിലെ പുതിയോട്ടില്‍ (കൃഷ്ണാ നിവാസ്) പരേതനായ പത്മനാഭന്‍ നമ്ബ്യാരുടെ മകള്‍ മഞ്ജുവുമാണ് ഓൺലൈൻ വഴി വിവാഹിതരായത്.
ഗൂഗിൾ മീറ്റ് വഴിയാണ് സബ് രജിസ്ട്രാർ വധൂവരന്മാരുടെ സമ്മതം തേടിയത്. രണ്ടുപേരും പരസ്പരം തലയാട്ടിയതോടെ വിവാഹം നടന്നു. ഐടി മേഖലയിൽ ജോലി ചെയ്യുന്ന സഞ്ജിത്തിന് ന്യൂസിലൻഡിലെ കോവിഡ് യാത്രാവിലക്ക് കാരണം നാട്ടിലേക്ക് മടങ്ങാൻ കഴിയാതെ വന്നതിനെ തുടർന്ന് ഹൈക്കോടതിയുടെ അനുമതിയോടെ ഓൺലൈനായി വിവാഹം രജിസ്റ്റർ ചെയ്തത്.
കഴിഞ്ഞ ഡിസംബറിലാണ് വീട്ടുകാർ വിവാഹം ഉറപ്പിച്ചത്. കൊവിഡ് കാരണം മാറ്റിവച്ചു. മറ്റ് പല രാജ്യങ്ങളും യാത്രാ വിലക്ക് നീക്കിയിട്ടും ന്യൂസിലൻഡ് ഇളവ് നൽകാത്തതിനാൽ വരന്റെ വരവ് വൈകുകയായിരുന്നു. തുടർന്ന് വെർച്വൽ പ്ലാറ്റ്‌ഫോം വഴി ഹാജരായി വിവാഹം രജിസ്റ്റർ ചെയ്യാൻ അനുമതി തേടി വധു ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
അപേക്ഷ അംഗീകരിച്ച കോടതി വിവാഹം ഓൺലൈനായി നടത്താൻ സബ് രജിസ്ട്രാർക്ക് നിർദേശം നൽകി. ഇന്നലെ മേപ്പയൂർ സബ് രജിസ്ട്രാർ ഓഫീസിൽ നടന്ന രജിസ്ട്രേഷനിൽ വരന്റെ അച്ഛൻ സന്തോഷും വധുവും ഒപ്പിട്ടു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.