Tuesday, March 10, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
PressLive TV
  •  
  • KERALA
  • NATIONAL
  • GULF
  • International
  • Health
  • Political
  • Sports
  • Technology
  • Financial
  • Life
  • Entertainment
No Result
View All Result
  •  
  • KERALA
  • NATIONAL
  • GULF
  • International
  • Health
  • Political
  • Sports
  • Technology
  • Financial
  • Life
  • Entertainment
No Result
View All Result
PressLive TV
No Result
View All Result
Home Life

വിശന്നൊട്ടിയ വയറുമായി വന്ന കുരങ്ങനെ മറിയുമ്മ ഹൃദയത്തോട് ചേർത്ത് നിർത്തി ; ഒടുവിൽ അവന്റെ തിരോധാനം ; പിന്നീട് നടന്നത് ഹൃദയഭേദകമായ കാഴ്ചകൾ

by PressLive TV
May 19, 2022, 5:16 PM
in Life
69 1
0

നാലോ അഞ്ചോ വർഷങ്ങൾക്ക് മുമ്പ് ഒരു മലവെള്ളത്തിന്റെ കുത്തൊഴുക്കിൽ ഒറ്റപ്പെട്ട് നാട്ടിലെത്തിയ കുരങ്ങനെ പല വീട്ടുകാരും ആട്ടിയോടിച്ചു . ഒടുവിൽ വിശന്നൊട്ടിയ വയറുമായി അവൻ ചെടിയാലയിലുമെത്തി. എല്ലാ ജീവികളോടും സ്നേഹം കാണിച്ചിരുന്ന ചെടിയാലയിൽ മറിയുമ്മ കുരങ്ങനോടും സ്നേഹം വച്ചു നീട്ടാൻ മടിച്ചില്ല. താമസിയാതെ അവൻ മറിയുമ്മാന്റെ ഹൃദയത്തിനകത്ത് നൂണ്ട് കയറി വീട്ടിനകത്തും പരിസരത്തുമായവൻ സ്വൈര വിഹാരം നടത്തി. വല്ലപ്പോഴും അടുക്കളയിൽ നിന്നും പഴങ്ങൾ കട്ട് തിന്നുന്നത് വീട്ടുകാരിൽ ചിലർക്ക് ഇഷ്ടമല്ലെങ്കിലും മറിയുമ്മ കുരങ്ങൻറെ കുസൃതികളെ സ്നേഹത്തോടെ ലാളിച്ചു. പരാതികളും,പരിഭവങ്ങളും അവൻ മറിയുമ്മയോട് മാത്രം പങ്ക് വെച്ചു. മറിയുമ്മ അവനെ വാൽസല്യത്തോടെ ഊട്ടി. മാസങ്ങൾ കടന്നു പോയി മറിയുമ്മാന്റെ കാരുണ്യത്തിന്റെ ചിറകിനടിയിൽ അവൻ പുഷ്ടിപ്പെട്ട് വലിയ കുരങ്ങായി.അവൻ ആരെയും ഉപദ്രവിച്ചില്ല.

എന്നാൽ ഒരു ദിവസം പ്രദേശത്തുകാരുടെ അയിത്തങ്ങൾ അസഹ്യമായതോടെ അസ്വസ്ഥനായ
മറിയുമ്മാന്റ മകൻ അവനെ പൊതിരെ തല്ലി. ഒന്ന് പ്രധിഷേധിക്കുക പോലും ചെയ്യാതെ എല്ലാം നിശബ്ദം ഏറ്റ് വാങ്ങി. മുറിവേറ്റ ഹൃദയവുമായി അവൻ യാത്ര പോലും പറയാതെ ഇറങ്ങി നടന്നു. അവനെ കാണാത്തതിൽ മറിയുമ്മ ഏറെ വേദനിച്ചു. പക്ഷേ മറിയുമ്മാന്റെ ഹൃദയത്തിൽ നിന്നും അവൻ എങ്ങും പോയില്ല. സ്നേഹവാൽസല്യങ്ങളൊരുക്കി വഴിക്കണ്ണുമായി എന്നും മറിയുമ്മ അവനെ കാത്തിരുന്നു. അവൻ വന്നില്ല. അങ്ങനെ മാസങ്ങളും,വർഷങ്ങളും കടന്ന് പോയി. മറിയുമ്മക്കു പ്രായമായി പ്രായാധിക്യത്തിന്റെ വയ്യായ്കകളുമായി മറിയുമ്മ അവന്റെ ഓർമ്മകളെ താലോലിച്ചു ഒടുവിൽ കഴിഞ്ഞ ദിവസം ഉച്ചക്ക് അവർ മരണത്തിന് കീഴടങ്ങി.

ബന്ധുക്കൾ മയ്യിത്ത് സംസ്കരണം നാളെയ്ക്ക് മാറ്റിയത് ദുബായിലുള്ള ബന്ധുവിന് വേണ്ടിയാണെങ്കിലും അലതല്ലുന്ന സങ്കടക്കടലുമായി രാത്രിയുടെ കൂരിരുട്ടിലൂടെ കിലോ മീറ്ററുകൾ താണ്ടി വാക്കുകൾക്ക് വഹിക്കാനാവാത്ത ദു:ഖഭാരവുമായി കണ്ണീരിൽ കുതിർന്ന യാത്രാമൊഴി നേരാനെത്തിയ കുരങ്ങൻറെ സാമീപ്യമറിഞ്ഞ് മറിയുമ്മാന്റെ ചേതനയൊന്ന് പിടഞ്ഞിട്ടുണ്ടാവും.എങ്ങനെയെന്നറിയില്ല ആ അജ്ഞാത തരംഗങ്ങളിലൂടെ ഹൃദയത്തിൽ പ്രതിധ്വനിച്ച മറിയുമ്മാന്റെ മരണ വാർത്തയിലേക്ക് പുലർച്ചെ അവനെത്തി. കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ പ്രദേശത്തോ,നാട്ടിലോ,ആ കുരങ്ങനെ ആരും കണ്ടതായി അറിവില്ല. മരണവീട്ടിൽ കൂടിനിന്ന ജനക്കൂട്ടത്തെ ഗൗനിക്കാതെ മുറ്റത്തെ തിണ്ണയിൽ അവൻ സങ്കടത്തോടെ തളർന്ന് കിടന്നു. വിശന്നിട്ടാണെന്ന് കരുതി അലിവു തോന്നിയ ആരോ നൽകിയ പഴം വാങ്ങി ഒരു പ്രതിഷേധം പോലെ അവൻ തിരിച്ചൊരേറ് വെച്ച് കൊടുത്തു. അവനെന്തൊക്കെയോ പറയുന്നുണ്ട്
പക്ഷേ ആ ഉദ്വേഗത്തിന്റെ അക്ഷരങ്ങളെ ആവിഷ്കരിക്കാനറിയാതെ നിമിഷങ്ങൾക്ക് മുന്നിൽ നിശബ്ദത തളം കെട്ടി നിന്നു.

പെട്ടെന്നെന്തോ ഓർത്തിട്ടെന്ന പോലെ അടുക്കള ഭാഗത്തേക്ക് അവൻ ഓടിച്ചെ ന്ന് കൂടിനിന്ന സ്ത്രീകൾക്കിടയിൽ എന്തോ പരതി നടന്നു. ഇല്ല…കയ്യിൽ വാൽസല്യം പൊതിഞ്ഞ് അവിടെ മറിയുമ്മയില്ല.
മയ്യിത്ത് സംസ്കരണത്തിനായി ആളുകൾ ചുമലിലേന്തിയ മറിയുമ്മാന്റെ അവസാന യാത്ര വേദനയോടെ നോക്കിയിരിക്കുന്ന ആ മിണ്ടാപ്രാണിയുടെ ഹൃദയഭേത കമായ അനുശോചനം കൂടി നിന്നവരു ടെ കണ്ണുകളെ ഈറനണിയിച്ചു. പള്ളിക്കാട്ടിലേക്കുള്ള വഴിയിൽ അര കിലോമീറ്ററോളം മയ്യിത്തിനെ അവൻ അനുഗമിച്ചു. എന്റെ ഉമ്മയെ കൊണ്ട് പോകല്ലേ എന്ന യാചന പോലെ… അവന്റെ ഭാഷ ആരും തിരിച്ചറിഞ്ഞില്ല.വീണ്ടും തിരിച്ചു വന്ന് തിണ്ണയിൽ കിടപ്പായി.ഏറെ നേരം അങ്ങിനെ കിടന്നിട്ടുണ്ടാവില്ല.സ്നേഹ വാൽസല്യങ്ങളൊഴിഞ്ഞ ആ വീട്ടിലെ അഞ്ജാതമായ അസഹ്യതയിൽ നിന്നും അവൻ ഇറങ്ങി നടന്നു. ഒന്നര കിലോമീറ്റർ അകലെ പാറക്കടവ് പള്ളിക്കാട്ടിലേക്ക് പുഴയോരത്ത് കൂടി നടന്ന് അവനെത്തി. ആളുകളൊഴിഞ്ഞ പാതിരാവിന്റെ സ്മശാന മൂകതയിൽ മീസാൻ കല്ലുകൾക്ക് ചോട്ടിലുറങ്ങുന്ന തന്റെമറിയുമ്മയുടെ ഖബ്റിടത്തിലൂടെ ഭ്രാന്തിളകിയ പോലെ അവൻ എന്തൊക്കെയോ ഒച്ചവെച്ച് കല്ലുകൾക്കിടയിൽ ഓടിനടന്നു. ആമിണ്ടാപ്രാണിയുടെ കരളലിയിക്കുന്ന പ്രാർത്ഥനയിൽ കൂരിരുട്ട് പോലും ഒരു വേള തേങ്ങിപ്പോയിരിക്കാം. മറിയുമ്മയുടെ ആത്മാവ് ഇറങ്ങിവന്ന് രണ്ട് മൗനങ്ങൾ അവിടെ പരസ്പരം ആശ്ലേഷ ബന്ധരായി. ആ ലാളനയേറ്റ് വാൽസല്യത്തിന്റെ മടിത്തട്ടിൽ തലചായ്ചപോലെ നേരം പുലർന്നിട്ടും ഖബ്റിടത്തിലെ നനവാറാത്ത മണ്ണിൽ അവൻ കിടന്നതാണ് പിന്നീട് ആളുകൾ കണ്ടത്.

പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.

Tags: #Latest News#Lifestyle#News

Related Posts

മാതളം തുടർച്ചയായി 21 ദിവസം കഴിച്ചാൽ  ഉണ്ടാകുന്ന മാറ്റങ്ങൾ
Life

മാതളം തുടർച്ചയായി 21 ദിവസം കഴിച്ചാൽ ഉണ്ടാകുന്ന മാറ്റങ്ങൾ

December 18, 2025
വൃക്കരോഗത്തിന്റെ ലക്ഷണങ്ങൾ അറിയാതെ പോകരുതേ
Life

വൃക്കരോഗത്തിന്റെ ലക്ഷണങ്ങൾ അറിയാതെ പോകരുതേ

November 26, 2025
മുടിവളർച്ചയ്ക്ക് റോസ്മേരിയും ആവണക്കെണ്ണയും
Life

മുടിവളർച്ചയ്ക്ക് റോസ്മേരിയും ആവണക്കെണ്ണയും

November 14, 2025
Load More

Leave a Reply Cancel reply

Your email address will not be published. Required fields are marked *

I agree to the Terms & Conditions and Privacy Policy.

  • Trending
  • Comments
  • Latest
കുട്ടനാട്ടിൽ കള്ളുഷാപ്പില്‍ സംഘര്‍ഷം; മാവൂർ സ്വദേശിയായ യുവാവ് മരിച്ചു; പ്രതികള്‍ ‍ അറസ്റ്റില്‍

കുട്ടനാട്ടിൽ കള്ളുഷാപ്പില്‍ സംഘര്‍ഷം; മാവൂർ സ്വദേശിയായ യുവാവ് മരിച്ചു; പ്രതികള്‍ ‍ അറസ്റ്റില്‍

February 11, 2024

കടുത്ത പനി: കൊടിയത്തൂരിൽ 11 വയസുകാരി മരണപ്പെട്ടു; നിപ സംശയിക്കപ്പെട്ടിരുന്നെങ്കിലും പരിശോധനാ ഫലം നെഗറ്റീവായിരുന്നു

October 19, 2023
ബോചെ ടീ ലക്കി ഡ്രോ ആദ്യ വിജയിക്ക് ചെക്ക് കൈമാറി

ബോചെ ടീ ലക്കി ഡ്രോ ആദ്യ വിജയിക്ക് ചെക്ക് കൈമാറി

April 26, 2024

കോഴിക്കോട് മാവൂരിൽ ഫോൺ നൽകി സ്കൂൾ വിദ്യാർത്ഥിനിയെ വശീകരിക്കൽ; പോക്സോ വകുപ്പ് പ്രകാരം താത്തൂർ സ്വദേശി അറസ്റ്റിൽ

October 5, 2021

സൗദിയിൽ 10 വർഷത്തെ സേവനത്തിന് ശേഷം കരാർ പുതുക്കൽ ഇല്ല

0

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു; പവന് 120 രൂപയുടെ കുറവ്‌

0

കാസര്‍കോട് മോഷണത്തിനായി കട കുത്തിത്തുറക്കുന്നതിനിടെ രണ്ട് പേര്‍ പിടിയില്‍

0

ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ് അങ്കമാലി ഷോറൂമിന്റെ 7ാം വാര്‍ഷികവും മെഗാബമ്പര്‍ സമ്മാനദാനവും നിർവഹിച്ചു.

0
ഇറാൻ–ഇസ്രയേൽ സംഘര്‍ഷം രൂക്ഷം; ഗള്‍ഫ് മേഖലയിലും സ്ഫോടനങ്ങൾ, ഖത്തർ, കുവൈത്ത്, യുഎഇ വ്യോമപാതകള്‍ അടച്ചു

ഇറാൻ–ഇസ്രയേൽ സംഘര്‍ഷം രൂക്ഷം; ഗള്‍ഫ് മേഖലയിലും സ്ഫോടനങ്ങൾ, ഖത്തർ, കുവൈത്ത്, യുഎഇ വ്യോമപാതകള്‍ അടച്ചു

February 28, 2026
തിരുവനന്തപുരം കോർപറേഷന് സ്വന്തം ഭവനപദ്ധതി; ബിജെപിയുടെ ആദ്യ ബജറ്റ് അവതരിപ്പിച്ച് ആശാനാഥ്

തിരുവനന്തപുരം കോർപറേഷന് സ്വന്തം ഭവനപദ്ധതി; ബിജെപിയുടെ ആദ്യ ബജറ്റ് അവതരിപ്പിച്ച് ആശാനാഥ്

February 24, 2026
ബലാത്സംഗ കേസ് ; റാപ്പര്‍ വേടനെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി പൊലീസ്

തൃശ്ശൂരിൽ രജിസ്റ്റർ വിവാഹം; സന്തോഷവാർത്ത അറിയിച്ചു വേടൻ

February 20, 2026
എം പി വീരേന്ദ്രകുമാർ എന്ന സോഷ്യലിസ്റ്റ് :ജുനൈദ് കൈപ്പാണി ഓർക്കുന്നു!

എം പി വീരേന്ദ്രകുമാർ എന്ന സോഷ്യലിസ്റ്റ് :ജുനൈദ് കൈപ്പാണി ഓർക്കുന്നു!

February 21, 2026

Recent News

Follow Us

Browse by Category

  • Alappuzha
  • Entertainment
  • Ernakulam
  • Financial
  • Forex News
  • Gulf
  • Health
  • Idukki
  • International
  • Kannur
  • Kasaragod
  • Kerala
  • Kollam
  • Kottayam
  • Kozhikode
  • Life
  • Malappuram
  • National
  • Palakkad
  • Pathanamthitta
  • Political
  • Sports
  • Technology
  • Thiruvananthapuram
  • Thrissur
  • Uncategorized
  • Wayanad

Recent News

ഇറാൻ–ഇസ്രയേൽ സംഘര്‍ഷം രൂക്ഷം; ഗള്‍ഫ് മേഖലയിലും സ്ഫോടനങ്ങൾ, ഖത്തർ, കുവൈത്ത്, യുഎഇ വ്യോമപാതകള്‍ അടച്ചു

ഇറാൻ–ഇസ്രയേൽ സംഘര്‍ഷം രൂക്ഷം; ഗള്‍ഫ് മേഖലയിലും സ്ഫോടനങ്ങൾ, ഖത്തർ, കുവൈത്ത്, യുഎഇ വ്യോമപാതകള്‍ അടച്ചു

February 28, 2026
തിരുവനന്തപുരം കോർപറേഷന് സ്വന്തം ഭവനപദ്ധതി; ബിജെപിയുടെ ആദ്യ ബജറ്റ് അവതരിപ്പിച്ച് ആശാനാഥ്

തിരുവനന്തപുരം കോർപറേഷന് സ്വന്തം ഭവനപദ്ധതി; ബിജെപിയുടെ ആദ്യ ബജറ്റ് അവതരിപ്പിച്ച് ആശാനാഥ്

February 24, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2020 PressLive TV

No Result
View All Result
  • HOME
  • KERALA
    • KASARAGOD
    • KANNUR
    • WAYANAD
    • KOZHIKODE
    • MALAPPURAM
    • PALAKKAD
    • THRISSUR
    • ERNAKULAM
    • IDUKKI
    • KOTTAYAM
    • ALAPPUZHA
    • PATHANAMTHITTA
    • KOLLAM
    • THIRUVANANTHAPURAM
  • NATIONAL
  • GULF
  • INTERNATIONAL
  • HEALTH
  • POLITICAL
  • SPORTS
  • TECHNOLOGY
  • FINANCIAL
  • LIFE
  • Entertainment

© 2020 PressLive TV

Welcome Back!

Login to your account below

Forgotten Password?

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

error: Content is copyrighted to PressLive TV !!
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.