കോഴിക്കോട് : കൂടത്തായി കൂട്ടക്കൊലക്കേസിൽ കൂറുമാറ്റം. സിപിഎം പ്രാദേശിക നേതാവായ പ്രവീൺ എന്നയാളാണ് പ്രതികൾക്ക് അനുകൂലമായി കൂറുമാറിയത്. അതെ സമയം കൂടത്തായി കേസിൽ ആദ്യമായാണ് ഒരാൾ കൂറുമാറുന്നത്.
കോഴിക്കോട് കട്ടാങ്ങൽ മുൻ ലോക്കൽ കമ്മിറ്റി സെക്രട്ടറിയാണ് പ്രവീൺ. ഒന്നാം പ്രതി ജോളിക്കും നാലാം പ്രതി മനോജ് കുമാറിനും അനുകൂലമായാണ് ഇയാൾ കോടതിയിൽ മൊഴി നൽകിയത്. ഒന്നാം പ്രതിയുടെ സഹോദരന്മാർ അടക്കം 46 പേരെയാണ് കോടതി വിസ്തരിച്ചത്. ഇതിൽ പ്രവീൺ കുമാർ മാത്രമാണ് കൂറുമാറിയത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









