താമരശ്ശേരി: അടിവാരത്ത് വന്‍ മയക്കുമരുന്ന് വേട്ട. നൂറ്റിപതിമൂന്ന് ഗ്രാം രാസലഹരി പൊലീസ് പിടികൂടി. സംഭവത്തില്‍ ഒരാളെ താമരശേരി പൊലീസ് അറസറ്റ് ചെയ്തു. അടിവാരം അങ്ങാടിക്ക് തൊട്ടടുത്ത വീട്ടില്‍ ഇന്നലെ നടത്തിയ പരിശോധനയിലാണ് രാസലഹരിയായ എം ഡി എം എ പിടികൂടിയത്. സംഭവത്തില്‍ അടിവാരം കളക്കുന്നുമ്മല്‍ ഒറ്റിതോട്ടത്തില്‍ സിജാസ് എന്നയാളെ അറസ്റ്റു ചെയ്തു. 113 ഗ്രം എം ഡി എം എയാണ് ഇയാളുടെ വീട്ടില്‍ നിന്ന് കണ്ടെടുത്തത്.
ഇയാള്‍ ലഹരിക്ക് അടിമയാണ്. ലഹരിയില്‍ നിരന്തരം വീട്ടില്‍ പ്രശ്നം ഉണ്ടാക്കുന്ന ആളുമാണ്. നാട്ടുകാര്‍ നല്കിയ രഹസ്യവിവരത്തെ തുടര്‍ന്ന് റൂറല്‍ എസ്പിയുടെ കീഴിലെ പ്രത്യേക സംഘമാണ് പ്രതിയേയും എം ഡി എം എയും പിടികൂടിയത്. അടിവാരം അങ്ങാടിയില്‍ ലഹരി വിരുദ്ധ ജാഗ്രത സമിതിയുടെ ലഹരി വിരുദ്ധ മാര്‍ച്ച് നടക്കുന്നതിനിടെയാണ് തൊട്ടടുത്ത് നിന്ന് ലഹരി പിടികൂടുന്നത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.