മുംബൈയിൽ മാളിൽ തീടിപിത്തം. നാഗ്പഡ മേഖലയിലെ സിറ്റി സെന്റർ മാളിലാണ് തീപിടിത്തമുണ്ടായത്. വ്യാഴാഴ്ച രാത്രിയാണ് കെട്ടിടത്തിൽ നിന്നും തീ പടർന്നത്. ഇതോടെ സമീപിത്തുള്ള കെട്ടിടത്തിൽ നിന്നും 3500 ഓളം പേരെ ഒഴിപ്പിച്ചു.
തീ അണക്കാനുള്ള ശ്രമങ്ങൾ ഇന്ന് പുലർച്ചെ വരെ നീണ്ടു. തീ നിയന്ത്രണ വിധേയമാക്കാൻ അഗ്നിശമന സേനയിൽ നിന്ന് 250 ഓളം ഉദ്യോഗസ്ഥരെ മാളിൽ വിന്യസിച്ചിട്ടുണ്ട്. മാളിനോടു ചേർന്നുള്ള 55 നില കെട്ടിടത്തിലെ താമസക്കാരെയാണ് മാറ്റിയത്. രണ്ട് ഫയർമാൻമാർക്ക് നിസാര പരിക്കേറ്റതിനാൽ ജെജെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
രാത്രി ഒൻപത് മണിയോടെയാണ് തീപിടിത്തം ആദ്യം റിപ്പോർട്ട് ചെയ്യപ്പെട്ടത്. 250 ഓളം ഫയർമാൻ, 24 ഫയർ ടെൻഡറുകൾ, 16 ജംബോ ടാങ്കറുകൾ എന്നിവ ഉപയോഗിച്ച് സൈറ്റിൽ അഗ്നിശമന സേന ഇപ്പോഴും നടക്കുന്നു. തീപിടിത്തത്തിന്റെ യഥാർത്ഥ കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ല.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.