മുക്കം: മുക്കത്ത് കാരശ്ശേരിയ്ക്കടുത്ത് വീടിന്റെ ഓടുപൊളിച്ചു വൻ കവർച്ച. 25 പവൻ സ്വർണ്ണം മോഷണം പോയി. ഇന്നലെ രാത്രി എട്ട് മണിക്കും 10 മണിക്കും ഇടയിലാണ് സംഭവം.
കാരശ്ശേരിയ്ക്കടുത്ത് കുമാരനല്ലൂരില്‍ ചക്കിങ്ങള്‍ സെറീനയുടെ വീട്ടില്‍ ആണ് മോഷണം നടന്നത്. വീട്ടുകാർ ബന്ധുവീട്ടില്‍ സല്‍ക്കാരത്തിന് പോയ സമയത്താണ് മോഷണം നടന്നത്.
ഓടുപൊളിച്ച് അകത്തുകടന്ന മോഷ്ടാവ് റൂമിലെ അലമാരയുടെ ചുവട്ടിൽ പെട്ടികളിൽ സൂക്ഷിച്ച സ്വർണം കവരുകയായിരുന്നു.16 ലക്ഷത്തോളം രൂപയാണ് മോഷ്ടിക്കപ്പെട്ട സ്വർണാഭരണങ്ങളുടെ മൂല്യം കണക്കാക്കിയിട്ടുള്ളത്. മുക്കം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.