മാവൂർ: വിൽപനയ്ക്കായി കൊണ്ടുവന്ന 96.40 ഗ്രാം കഞ്ചാവുമായി മാവൂർ കണ്ണിപറമ്പ് സ്വദേശി കായേരി വീട്ടിൽ പ്രവീഷ് (34)നെ മാവൂർ പോലീസ് സ്റ്റേഷൻ എസ് ഐയും സംഘവും ചേർന്ന് പിടികൂടി.
മാവൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ പട്രോളിംഗ് നടത്തിവരുന്നതിനിടെ ആമ്പിലേരി ഭാഗത്ത് നിന്നും പൊലീസിനെ കണ്ട് അസ്വാഭാവികമായി പെരുമാറുകയും ഓടിപ്പോകാൻ ശ്രമിക്കുകയും ചെയ്ത പ്രതിയെ തടഞ്ഞുവെച്ച് ചോദ്യം ചെയ്ത് പരിശോധിച്ചതിൽ നിന്നും പ്രതിയുടെ അരയിൽ സൂക്ഷിച്ച 96.40 ഗ്രാം കഞ്ചാവ് സഹിതം പിടികൂടുകയായിരുന്നു.
ലഹരി എത്തിച്ചു കൊടുക്കുന്ന മാഫിയ സംഘങ്ങളിൽ നിന്നും കഞ്ചാവ് മൊത്തമായി വാങ്ങി മാവൂർ, പെരുവയൽ തുടങ്ങിയ സ്ഥലങ്ങളിലെ യുവജനങ്ങൾക്കിടയിലും, അന്യസംസ്ഥാന തൊളിലാളികൾക്കും മറ്റും വിൽപന നടത്തുകയാണ് പ്രതിയുടെ രീതിയെന്ന് പോലീസ് പറഞ്ഞു.
മാവൂർ പോലീസ് സ്റ്റേഷനിലെ എസ് ഐ രമേശ് ബാബു,എസ് സി പി ഒ പ്രമോദ്, സി പി ഒ മാരായ വിഗേഷ്, വിനീത് എന്നിവർ ചേർന്നാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.