കോഴിക്കോട് മാവൂർ റോഡ് ശ്മശാനം നവീകരണത്തിൻ്റെ പേരിൽ അടച്ചിടാനുള്ള ശ്രമം പ്രദേശത്തെ വൻകിട മുതലാളിമാരെ സഹായിക്കാനാണെന്ന് ശിവസേന ജില്ല കമ്മറ്റി അഭിപ്രായപ്പെട്ടു. നിരവധി പേർ ആശ്രയിക്കുന്ന നഗരത്തിലെ പ്രധാന ശ്മശാനമാണ് മാവൂർ റോഡ് ശ്മശാനം. ഇതാണ് നവീകരണത്തിൻ്റെ പേരിൽ അടച്ചിടുന്നത്.
“നവീകരണത്തിൻ്റെ മറവിൽ പരമ്പരാഗത ചൂള ഒഴിവാക്കാനാണ് കോർപ്പറേഷൻ ശ്രമിക്കുന്നത്. പരമ്പരാഗത രീതിയിൽ ശവ സംസ്ക്കാര ചടങ്ങുകൾ നടത്താനാണ് എല്ലാവരും ആഗ്രഹിക്കുനത്. നവീകരണത്തിൻ്റെ മറവിൽ പരമ്പരാഗത രീതി നിർത്തലാക്കുന്നതോടെ ഇവിടെ സംസ്ക്കാര ചടങ്ങുകൾ നടത്താൻ ആളുകൾ താൽപര്യപ്പെടാതെയാകും ഇത്തരത്തിൽ ക്രമേണ ശ്മശാനം അടച്ച് പൂട്ടാനാണ് കോർപ്പറേഷൻ ലക്ഷ്യമിടുന്നത്. പരമ്പരാഗത ചടങ്ങുകൾക്ക് വർഷങ്ങളായി കാർമ്മികത്വം വഹിക്കുന്നവരുടെ തൊഴിലും ഇതോടെ ഇല്ലാതാകും. അതിനാൽ ഈ നീക്കത്തിൽ നിന്ന് കോർപ്പറേഷൻ ഉടൻ പിൻമാറണം. വൻകിട മുതലാളിമാർക്ക് വേണ്ടി മാവൂർ റോഡ് ശ്മശാനം ഏത് വിധേനയും അടച്ച് പൂട്ടുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിച്ച കഴിഞ്ഞ കോർപ്പറേഷൻ ഭരണ സമിതിയുടെ അതേ പാതയാണ് ഈ ഭരണ സമിതിയും പിൻ തുടന്നത്” എന്നും ശിവസേന അഭിപ്രായപ്പെട്ടു.
ജില്ലാ പ്രസിഡണ്ട് ബിജു വരപ്പുറത്ത് അധ്യക്ഷനായി, സെക്രട്ടറി ഷിബു ചെമ്മലത്തൂർ, സംസ്ഥാന നയരൂപീകരണ സമിതി അംഗം രാഗേഷ് വളയനാട്, ജോ: സെക്രട്ടി രഞ്ജിത്ത് മേത്തോട്ട് താഴം, പത്മകുമാർ മൂഴിക്കൽ, ഷാജി രാഘവ പണിക്കർ, യുവസേന ഭാരവാഹികളായ സൂരജ് മേട്ടമ്മൽ, ശ്രീജിത്ത് മായനാട് തുടങ്ങിയവർ സംസാരിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.