വിവാദ കത്തു വിഷയത്തിൽ മേയർ ആര്യ രാജേന്ദ്രന്റെ രാജിയില്ലെന്നു വ്യക്തമാക്കി സിപിഎം. ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനും സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും . മേയറുടെ രാജി ആവശ്യപ്പെട്ട് തുടർച്ചയായി നാലാം ദിവസവും കോർപറേഷൻ ഓഫിസിനു മുന്നിൽ പ്രതിപക്ഷം പ്രതിഷേധം ആളിക്കത്തിച്ചു . പൊലീസ് പലതവണ ജലപീരങ്കിയും ഗ്രനേഡും കണ്ണീർ വാതകവും പ്രയോഗിച്ചു. പ്രതിഷേധം ഇന്നും തുടരുമെന്നു കോൺഗ്രസും ബിജെപിയും അറിയിച്ചു. വിഷയത്തിൽ ജുഡീഷ്യൽ അന്വേഷണമോ സിബിഐ അന്വേഷണമോ നടത്തണമെന്നാവശ്യപ്പെട്ടു നൽകിയ ഹർജിയിൽ മേയർ ഉൾപ്പെടെയുള്ളവർക്കു നോട്ടിസ് നൽകാൻ ഹൈക്കോടതി ഉത്തരവിട്ടു. കോൺഗ്രസ് മുൻ കൗൺസിലർ ജി.എസ്.ശ്രീകുമാർ നൽകിയ ഹർജിയിൽ ജസ്റ്റിസ് കെ.ബാബുവാണു ഹർജി ഫയലിൽ സ്വീകരിക്കുന്നതിനു മുൻപ് നോട്ടിസിനു നിർദേശം നൽകിയത്. സംസ്ഥാന സർക്കാർ, സംസ്ഥാന പൊലീസ് മേധാവി, സിബിഐ, വിജിലൻസ് ഡയറക്ടർ, കോർപറേഷൻ എൽഡിഎഫ് പാർലമെന്ററി പാർട്ടി സെക്രട്ടറി എന്നിവർക്കും നോട്ടിസ് നൽകും. ഹർജി 25 ന് പരിഗണിക്കാൻ മാറ്റി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









