കൊച്ചിയിലെ എളങ്കുന്നപ്പുഴയില്‍ വീട്ടില്‍നിന്ന് കഞ്ചാവും രാസലഹരിയും പിടിച്ചെടുത്ത സംഭവത്തില്‍ വീട്ടമ്മ അറസ്റ്റില്‍. എളങ്കുന്നപ്പുഴ സ്വദേശിനി ഖലീലയെയാണ് എക്‌സൈസും കോസ്റ്റല്‍ പോലീസും നടത്തിയ പരിശോധനയില്‍ പിടികൂടിയത്.ലഹരിമരുന്ന് പിടിച്ചെടുത്ത കേസില്‍ ഇവര്‍ രണ്ടാംപ്രതിയാണെന്നും ഖലീലയുടെ മകന്‍ രാഹുലാണ് കേസിലെ ഒന്നാംപ്രതിയെന്നും എക്‌സൈസ് പറഞ്ഞു.
കഴിഞ്ഞദിവസം ഖലീലയുടെ വീട്ടില്‍ പോലീസും എക്‌സൈസും നടത്തിയ പരിശോധനയില്‍ 70 മില്ലിഗ്രാം എം.ഡി.എം.എയും അഞ്ച് ഗ്രാം കഞ്ചാവും പിടിച്ചെടുത്തിരുന്നു. ഖലീലയുടെ മകന്‍ രാഹുല്‍ നേരത്തെയും നിരവധി കേസുകളില്‍ ഉള്‍പ്പെട്ടയാളാണ്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









