ന്യൂഡല്‍ഹി: നവരാത്രിയോടനുബന്ധിച്ച് ഡല്‍ഹിയുടെ വിവിധ ഭാഗങ്ങളിലെ മാംസവില്പന കേന്ദ്രങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനത്തെ വിമര്‍ശിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര. ഞാന്‍ താമസിക്കുന്നത് സൗത്ത് ഡല്‍ഹിയിലാണ്. എനിക്ക് ഇഷ്ടമുള്ളപ്പോള്‍ മാംസം കഴിക്കാനും ആളുകള്‍ക്ക് അത് വ്യാപാരം നടത്താനുമുള്ള സ്വാതന്ത്ര്യം ഭരണഘടന അനുവദിക്കുന്നുണ്ടെന്ന് അവര്‍ ട്വീറ്റ് ചെയ്തു.
നവരാത്രിയുടെ ഭാഗമായി സൗത്ത് ഡൽഹി മുനിസിപ്പൽ ഏരിയയിലെ ഇറച്ചിക്കടകൾ അടച്ചുപൂട്ടാൻ തിങ്കളാഴ്ച സൗത്ത് ഡൽഹി മേയർ മുകേഷ് സൂര്യൻ നിർദേശം നൽകിയിരുന്നു. നവരാത്രി ദിനങ്ങളിൽ ഭക്തർ ദുർഗ്ഗാദേവിയെ ആരാധിക്കുന്നു. ഈ കാലയളവിൽ ഭക്തർ മാംസം, ഉള്ളി, വെളുത്തുള്ളി എന്നിവ കഴിക്കുന്നത് ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു. പരാതികളുടെ അടിസ്ഥാനത്തിലാണ് തീരുമാനമെന്നും ആരുടെയും സ്വാതന്ത്ര്യത്തിൽ ഇടപെടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









