കൊറോണയും ലോക്ഡൗണുമൊക്കെ കാരണം മുടങ്ങിയ പോയ സിനിമാ ചിത്രീകരണങ്ങള്‍ വീണ്ടും ആരംഭിച്ച് കൊണ്ടിരിക്കുകയാണ്. മോഹന്‍ലാലിനെ നായകനാക്കി ജിത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യത്തിന്റെ രണ്ടാം ഭാഗം വരാനിരിക്കുകയാണ്. ഈ സിനിമയുടെ ഷൂട്ടിങ് ആരംഭിച്ചതുമായിട്ടുള്ള റിപ്പോര്‍ട്ടുകളായിരുന്നു ഈ ദിവസങ്ങളില്‍ പുറത്ത് വന്നത്.
ആയൂര്‍വേദ ചികിത്സയ്ക്ക് ശേഷമാണ് മോഹന്‍ലാല്‍ ലൊക്കേഷനില്‍ എത്തിയത്. ഏറെ നാളുകള്‍ക്ക് ശേഷം വീട്ടില്‍ നിന്നും പുറത്തിറങ്ങിയ നടി മീന പിപിഇ കിറ്റ് ധരിച്ച് വരുന്ന ചിത്രങ്ങളും വൈറലായിരുന്നു. ഇപ്പോഴിതാ സിനിമയിലെ മറ്റ് രണ്ട് പ്രധാന കഥാപാത്രങ്ങളും ജോയിന്‍ ചെയ്തിരിക്കുകയാണെന്നുള്ള വിവരമാണ് വന്നിരിക്കുന്നത്.
ദൃശ്യത്തില്‍ മോഹന്‍ലാലിന്റെ മക്കളായി അഭിനയിച്ചിരുന്ന നടി അന്‍സിബയും എസ്തര് അനിലും ലൊക്കേഷനില്‍ ജോയിന്‍ ചെയ്തിരിക്കുകയാണ്. സംവിധായകന് ജിത്തു ജോസഫിനൊപ്പം ജോര്‍ജുക്കുട്ടിയും കുടുംബവും ഒന്നിച്ച് നില്ക്കുന്ന ഏറ്റവും പുതിയ ഫോട്ടോ ആണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. അതേ സമയം 7 വര്‍ഷം മുന്‍പ് കണ്ട അതേ കുടുംബത്തിന് കാര്യമായ മാറ്റങ്ങളൊന്നും ഇല്ലെന്നുള്ളതാണ് ശ്രദ്ധേയം.
മോഹന്‍ലാലും മീനയും നായിക, നായകന്മാരെ അവതരിപ്പിച്ച ദൃശ്യം കുടുംബ പശ്ചാതലത്തിലൊരുക്കിയ ത്രില്ലര്‍ സിനിമയായിരുന്നു. 2013 ല്‍ പുറത്തിറങ്ങിയ സിനിമ അതുവരെ ഉണ്ടായിരുന്ന ബോക്സോഫീസ് കളക്ഷന്‍ മറികടന്നു. ഹിന്ദിയിലും തമിഴിലുമടക്കം അന്യഭാഷകളിലും ദൃശ്യം റീമേക്ക് ചെയ്തിരുന്നു. രണ്ടാം ഭാഗം ഒരുങ്ങുമ്ബോഴും പ്രേക്ഷകരെ നിരാശപ്പെടുത്താത്തൊരു സസ്പെന്‍സ് കഥയുണ്ടാവുമെന്നാണ് സംവിധായകന് വ്യക്തമാക്കിയിരിക്കുന്നത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.