കോവിഡ് മാനദണ്ഡങ്ങൾ എല്ലാം കാറ്റിൽ പറത്തി കൗൺസിൽ യോഗത്തിനിടെ തമ്മിലടിച്ച കോർപ്പറേഷനിലെ ഭരണ പ്രതിപക്ഷ അംഗങ്ങൾ നാടിന് അപമാനമാണെന്ന് ശിവസേന ജില്ലാ കമ്മറ്റി പ്രസ്താവനയിൽ പറഞ്ഞു.
“കോഴിക്കോട് കോർപ്പറേഷൻ പരിധിയിൽ കോവിഡ് വ്യാപനം അനുദിനം അതിരൂക്ഷമായികൊണ്ടിരിക്കുകയാണ്, ഒത്തൊരുമിച്ച് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെടേണ്ട – ജനങ്ങൾക്ക് നിർദ്ദേശങ്ങൾ നൽകേണ്ട കൗൺസിലർമാരുടെ ഭാഗത്ത് നിന്നാണ് ഈ നാണം കെട്ട പ്രവർത്തി ഉണ്ടായിരിക്കുന്നത് എന്നത് നാടിനെ തന്നെ അപമാനത്തിലെത്തിച്ചിരിക്കുകയാണ്
ഇത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്,
കോവിഡ് പ്രതിരോധ പ്രവർത്തനം ഊർജിതമാക്കി കൊണ്ടിരിക്കുന്ന സമയത്ത് ഇത്തരത്തിൽ കോവിഡ് വ്യാപനത്തിന് കാരണമാവുന്ന രീതിയിൽ പ്രവർത്തിച്ച എല്ലാ കൗൺസിലർമാർക്കെതിരെയും കർശനമായ നിയമ നടപടി സ്വീകരിക്കണമെന്നും” ശിവസേന ആവശ്യപ്പെട്ടു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.