കോഴിക്കോട്: പ്രവാചകാനുരാഗത്തിന്റെ വസന്തം പെയ്തിറങ്ങുന്ന വിശുദ്ധ റബീഉല്‍ അവ്വല്‍ മാസം പിറന്നു. മണ്ണിലും വിണ്ണിലും ഇനി പ്രവാചക പ്രേമത്തിന്റെ ശീലുകള്‍ ഉയരും. പ്രവാചകൻ മുഹമ്മദ് നബി (സ) യുടെ ജന്മ മാസം വളരെ സന്തോഷത്തോടെയാണ് മുസ്ലീം ലോകം ആഘോഷിക്കുന്നത്.
സംയുക്ത മഹല്ല് ജമാഅത്ത് ഖാസിമാരായ സയ്യിദ് ഇബ്രാഹിം ഖലീലുൽ ബുഖാരി, കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ പ്രതിനിധി എ പി മുഹമ്മദ് മുസ്ലിയാർ എന്നിവർ ഇന്ന് ചന്ദ്രനെ കണ്ടതായി വിശ്വസനീയമായ വിവരം ലഭിച്ചതിനാൽ നാളെ റബീഉല്‍അവ്വല്‍ ഒന്ന് ആയിരിക്കുമെന്ന് അറിയിച്ചു. മീലാദ് ഷെരീഫ് (പ്രവാചക ദിനം) ഒക്ടോബർ 19 ന് (ചൊവ്വാഴ്ച) ആയിരിക്കും.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.