ഉണ്ണി മുകുന്ദനെ നായകനാക്കി നവാഗതനായ വിഷ്ണു മോഹന്‍ സംവിധാനം ചെയ്ത ചിത്രമാണ് ‘മേപ്പടിയാന്’ ഉണ്ണി മുകുന്ദന്റെ കഥാപാത്രത്തിനും ചിത്രത്തിനും മികച്ച പ്രതികരണമായിരുന്നു ലഭിച്ചിരുന്നത്. ജയകൃഷ്ണൻ എന്ന കഥാപാത്രത്തെയാണ് ഉണ്ണി അവതരിപ്പിച്ചത്. ഇപ്പോഴിതാ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ ചിത്രം ഇടം നേടിയെന്ന വിവരമാണ് പുറത്തു വരുന്നത്.
ബെംഗളൂരു ഫിലിം ഫെസ്റ്റിവലിലാണ് മേപ്പടിയാൻ ഇടംനേടിയത്. ഫെസ്റ്റിവലിലെ ഇന്ത്യൻ സിനിമാ വിഭാഗത്തിലായിരിക്കും ചിത്രം മത്സരിക്കുക. ഉണ്ണി മുകുന്ദൻ തന്നെയാണ് സന്തോഷ വാർത്ത അറിയിച്ചത്. താൻ വളരെയധികം ആവേശഭരിതനാണെന്നും ഉണ്ണി സമൂഹമാധ്യമങ്ങളിൽ കുറിച്ചു. പിന്നാലെ നിരവധി പേരാണ് ആശംസകളുമായി രംഗത്തെത്തിയത്. കഴിഞ്ഞ മാസം 14നാണ് മേപ്പടിയാൻ തിയറ്ററുകളിൽ എത്തിയത്. സിനിമയ്ക്കായി ഉണ്ണി മുകുന്ദൻ നടത്തിയ മേക്കോവർ ഏറെ ശ്രദ്ധയാകർഷിച്ചിരുന്നു. ആക്ഷന്‍ ഹീറോ പരിവേഷത്തില്‍ നിന്ന് വേറിട്ട് ഉണ്ണിയെ കുടുംബനായകനായി അവതരിപ്പിക്കുകയായിരുന്നു സംവിധായകന്. ഉണ്ണി മുകുന്ദൻ്റെ കരിയറിലെ ഏറെ പ്രതീക്ഷയുള്ള സിനിമ കൂടിയായിരുന്നു ഇത്. ചിത്രത്തിന് തിയറ്റര്‍ ഷെയറായി മാത്രം 2.4 കോടി ലഭിച്ചെന്ന് റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. സാറ്റലൈറ്റ് റൈറ്റ് ഇനത്തില്‍ 2.5 കോടിയും ഒടിടിടി റൈറ്റ് വിറ്റ വകയില്‍ 1.5 കോടിയും ചിത്രം നേടിയെന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.
ഈ മാസം മേപ്പടിയാന് ഒടിടിയിലും റിലീസ് ചെയ്തിരുന്നു. ആമസോണ്‍ പ്രൈം വീഡിയോയാണ് ചിത്രത്തിന്റെ ഒടിടി അവകാശം നേടിയത്. ദുബൈ എക്സ്പോയിലും ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു. എക്സ്പോയിലെ ഇന്ത്യ പവലിയനില്‍ ദ് ഫോറം ലെവല്‍ 3ല്‍ ആയിരുന്നു പ്രദര്‍ശനം. ദുബൈ എക്സ്പോയില്‍ പ്രദര്‍ശിപ്പിക്കുന്ന ആദ്യ മലയാള ചലച്ചിതം കൂടിയായിരുന്നു ഇത്.
ചിത്രം കാണാൻ മുഖ്യമന്ത്രി സന്നദ്ധത അറിയിച്ചതിന്റെ സന്തോഷം ഉണ്ണി മുകുന്ദൻ പങ്കുവച്ചത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ സാറിനെ കാണാൻ സാധിച്ചത് അഭിമാനകരമായ കാര്യമാണ്. തിരക്കുപിടിച്ച ഷെഡ്യൂളില്‍ തനിക്കായി കുറച്ച് സമയം മാറ്റിവെച്ചതിനും പ്രഭാതഭക്ഷണത്തിനായി തൊട്ടുടുത്ത് ഇരിക്കാൻ അവസരം നല്‍കിയതിനും നന്ദി, ജീവിതത്തിലെ പ്രിയപ്പെട്ട ഓര്‍മകളായിരിക്കും അത്. നമ്മുടെ സംസ്ഥാനത്തിന് അവശ്യമായ എന്ത് കാര്യങ്ങളിലും പ്രവര്‍ത്തിക്കാൻ സദാസന്നദ്ധനാണ്. ‘മേപ്പടിയാൻ’ എന്ന ചിത്രം താങ്കളുടെ സൗകര്യമനുസരിച്ച് കാണാൻ സ്നേഹപൂര്‍വം സമ്മതിച്ചാണ് തന്റെ ഏറ്റവും വലിയ ഭാഗ്യമെന്നും ഉണ്ണി മുകുന്ദൻ എഴുതിയിരുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.