മേപ്പയ്യൂർ: ഏഴ് വയയുകാരിക്ക് നേരെ തെരുവ് നായ്ക്കളുടെ ആക്രമണം. മേപ്പയ്യൂർ കൊഴുക്കല്ലൂരിലാണ് സംഭവം. കൊഴുക്കല്ലൂർ സ്വദേശി അനീഷിൻ്റെ മകള്‍ ആൻവിയയ്ക്ക് തെരുവ് നായ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റത്.
പല്ല് തേയ്ക്കാൻ വീടിന് പുറത്തേക്ക് ഇറങ്ങിയ കുട്ടിയുടെ കഴുത്തിനും കൈക്കും ആണ് തെരുവ് നായയുടെ കടിയേറ്റത്. കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കൊളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










