വാട്ട്സാപ്പ് ഉപയോക്താക്കളുടെ സെക്യുരിറ്റി ഫീച്ചർ വർധിപ്പിച്ച് മെറ്റ. പുതിയതായി വാട്ട്സാപ്പ് കോളിൽ ഐ പി അഡ്രസ് പ്രൊട്ടക്ട് ചെയ്യാനുള്ള ഫീച്ചറാണ് വാട്ട്സാപ്പ് അവതരിപ്പിച്ചിരിക്കുന്നത്. കോളിലുള്ള മറ്റ് വ്യക്തിക്ക് നിങ്ങളുടെ ലൊക്കേഷനും ഐ പി അഡ്രസും കണ്ടെത്താനാകില്ല. പരീക്ഷണാടിസ്ഥാനത്തിൽ തിരഞ്ഞെടുക്കപ്പെട്ട ബീറ്റാ ഉപയോക്താക്കൾക്ക് ആവശ്യമുള്ള ഫീച്ചറുകൾ വരും ദിവസങ്ങളിൽ എല്ലാവർക്കും നല്കും. പ്രൈവസി സെറ്റിങ്സ് പേജിലാണ് പുതിയ ഫീച്ചർ ആഡ് ചെയ്തിരിക്കുന്നത്.
പ്രൈവറ്റ് ഐ പി അഡ്രസ് ഇൻ കോൾസ് എന്ന ഓപ്ഷനാണ് ലഭിക്കുക. പുതിയ ഫീച്ചർ അനുസരിച്ച് കോളുകൾഎൻഡ് ടു എൻഡ് എൻക്രിപ്റ്റഡ് ആക്കും. സെക്യുരിറ്റി ഫീച്ചർ കൂടുന്നത് കോളിന്റെ ക്വാളിറ്റിയെ ബാധിച്ചേക്കുമെന്നും റിപ്പോർട്ടുണ്ട്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.