ഇന്ത്യൻ ഉപഭോക്തൃ ഇലക്ട്രോണിക്സ് ബ്രാൻഡായ മൈക്രോമാക്സ് ഇൻഫോർമാറ്റിക്സ് ലിമിറ്റഡ് ഒരു പുതിയ ബ്രാൻഡ് പുറത്തിറക്കി. മൈക്രോമാക്സ് ‘ഇൻ’ എന്ന ബ്രാൻഡുമായി സ്മാർട്ട്ഫോൺ വിപണിയിലേക്ക് മടങ്ങുകയാണ്. ആത്മനിർഭർ ഭാരത് നയം നടപ്പാക്കാനുള്ള കേന്ദ്രം അംഗീകരിച്ച പിഎൽഐ പദ്ധതിയുടെ പശ്ചാത്തലത്തിലാണ് പ്രഖ്യാപനം.
സ്മാർട്ട്ഫോൺ വിപണിയിൽ തന്ത്രപ്രധാനമായ റീ എൻട്രിക്ക് 500 കോടി രൂപ നിക്ഷേപിക്കാൻ മൈക്രോമാക്സ് പദ്ധതിയിടുന്നു. അടുത്ത തലമുറയെ ലക്ഷ്യമാക്കി മൈക്രോമാക്സ് ‘ഇൻ’ ബ്രാൻഡിന് കീഴിൽ ഒരു പുതിയ ശ്രേണി സ്മാർട്ട്ഫോണുകൾ അവതരിപ്പിക്കും.
മൈക്രോമാക്സിന്റെ സഹസ്ഥാപകനായ രാഹുൽ ശർമ പറഞ്ഞു, “ഇൻ” ബ്രാൻഡുമായി ഇന്ത്യൻ വിപണിയിൽ തിരിച്ചെത്തിയതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്, ഇന്ത്യയെ ആഗോള മൊബൈൽ സ്മാർട്ട്ഫോൺ മാപ്പിലേക്ക് ‘ഇൻ’ മൊബൈൽ ഉപയോഗിച്ച് തിരികെ കൊണ്ടുവരിക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ഇൻ ‘എന്നത് ഇന്ത്യ എന്ന പേരിനെ പ്രതിനിധീകരിക്കുന്നു.
ലോകത്തിലെ മികച്ച അഞ്ച് മൊബൈൽ ഗെയിമിംഗ് വിപണികളിൽ ഒന്നാണ് ഇന്ത്യ. ‘ഇൻ’ ബ്രാൻഡിനൊപ്പം ഉപയോക്താക്കൾക്ക് അവരുടെ സ്വകാര്യത ലംഘിക്കാതെ മികച്ച ഉൽപ്പന്നങ്ങളുമായി മുന്നോട്ട് പോകാനുള്ള അവസരമൊരുക്കുമെന്നും ഇന്ത്യയിലെ ഉപഭോക്താക്കൾക്ക് പൂർണ്ണമായും വിശ്വസിക്കാൻ കഴിയുന്ന ഒരു സ്മാർട്ട്ഫോൺ അന്തരീക്ഷം വളർത്തിയെടുക്കുകയും ഒരു വിട്ടുവീഴ്ചയുമില്ലാതെ മികച്ച ഉപഭോക്തൃ അനുഭവം ഉറപ്പുനല്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഭിവാടിയിലും ഹൈദരാബാദിലും അത്യാധുനിക ഉൽപാദന സൗകര്യങ്ങൾ മൈക്രോമാക്സിനുണ്ട്. പ്രതിമാസം 2 ദശലക്ഷത്തിലധികം ഫോണുകൾ നിർമ്മിക്കാനുള്ള ശേഷി ബ്രാൻഡിന് ഉണ്ട്. കൂടാതെ, ബ്രാൻഡ് അതിന്റെ റീട്ടെയിൽ വിതരണ ശൃംഖലയെ ശക്തിപ്പെടുത്തുന്നു. നിലവിൽ ഇന്ത്യയിൽ പതിനായിരത്തിലധികം ഔട്ട്ലെറ്റുകളും ആയിരത്തിലധികം സർവീസ് പോയിന്റുകളും കമ്പനിക്ക് ഉണ്ട്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.