തിരുവനന്തപുരം: സംസ്ഥാനത്ത് പാൽ വില വർദ്ധിക്കുമെന്ന് മന്ത്രി ചിഞ്ചു റാണി നിയമസഭയിൽ പറഞ്ഞു. ക്ഷീരകർഷകർക്ക് ഗുണം ചെയ്യുന്ന രീതിയിൽ വില വർദ്ധിപ്പിക്കാൻ മിൽമ നടപടികൾ സ്വീകരിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.
വില വർദ്ധിപ്പിക്കാൻ മിൽമയ്ക്ക് അധികാരമുണ്ടെന്നും തോമസ് കെ. തോമസ് എംഎൽഎയുടെ സബ്മിഷന് മറുപടിയായി മന്ത്രി വ്യക്തമാക്കി. ക്ഷീരകർഷകർക്ക് പാലിന് ഏറ്റവും ഉയർന്ന വില നൽകുന്ന സംസ്ഥാനമാണ് കേരളം, കർഷകർക്ക് ലിറ്ററിന് 43.17 രൂപ നൽകുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










