സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിൽ നിന്ന് ചന്ദനം വെട്ടി കടത്തിയ നിലയിൽ. രാമക്കൽമേട് സ്വദേശികളായ പല്ലാട്ട് രാഹുലിന്റെയും സഹോദരി റാഹിയുടെയും ഒന്നരയേക്കർ ഏലത്തോട്ടത്തിൽനിന്നാണ് പതിനഞ്ചോളം ചന്ദനമരങ്ങൾ മോഷണം പോയത്. തോട്ടത്തിൽ ജോലിക്കായി എത്തിയപ്പോഴാണ് ചന്ദനമരങ്ങൾ മുറിച്ചു കടത്തിയത് ഉടമകളുടെ ശ്രദ്ധയിൽപ്പെട്ടത്. വലിയ ചന്ദനമരങ്ങൾ വെട്ടിമാറ്റിയ നിലയിലും ചെറിയ ചന്ദനമരങ്ങൾ വെട്ടിമാറ്റിയതായും കണ്ടെത്തി. ലക്ഷങ്ങൾ വിലമതിക്കുന്ന ചന്ദനമരങ്ങൾ മോഷണം പോയത് . വിഷുവിന് ശേഷം ഏലത്തോട്ടത്തിൽ ജോലിക്ക് തൊഴിലാളികൾ എത്തിയില്ല. തുടർച്ചയായ അവധി കഴിഞ്ഞ് കഴിഞ്ഞ ദിവസം എത്തിയപ്പോഴാണ് ചന്ദനം മോഷണം പോയത് ശ്രദ്ധയിൽപ്പെട്ടത്.
അതെ സമയം കഴിഞ്ഞ ആറ് മാസത്തിനിടയില്‍ രണ്ട് പ്രാവശ്യം ഇവിടെ നിന്ന് ചന്ദനമരങ്ങള്‍ മോഷണം പോയെന്ന് ഉടമകള്‍ പറയുന്നു. കൃത്യമായ വിവരങ്ങള്‍ അറിയുന്നവര്‍ തന്നെയാണ് മോഷണത്തിന് പിന്നിലെന്ന് ഉടമകള്‍ സംശയിക്കുന്നു. ചന്ദനമരം വെട്ടി കടത്തുന്നതിനിടെ കൃഷിയിടങ്ങളിലെ ഏലച്ചെടികളും നശിപ്പിക്കപ്പെട്ടു. നെടുങ്കണ്ടം പൊലീസ്, കല്ലാര്‍ ഫോറസ്റ്റ് ഓഫീസ് എന്നിവിടങ്ങളില്‍ പരാതി നല്‍കിയതായി തോട്ടം ഉടമകള്‍ അറിയിച്ചു. മേഖലയില്‍ വലിയ തോതില്‍ മരം മോഷണം നടക്കുന്നതായി പതിവാണെന്ന് നാട്ടുകാര്‍ പറയുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









