മലപ്പുറം വളാഞ്ചേരിയില്‍ 13കാരിയെ പീഡിപ്പിച്ച 22കാരനായ സഹോദരനെ പൊലീസ് അറസ്റ്റ് ചെയ്തു. ഈ കുട്ടി അടക്കം നാല് സഹോദരിമാരെ പീഡിപ്പിച്ച കേസില്‍ കുട്ടിയുടെ പിതാവിനെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പീഡനത്തെ തുടര്‍ന്ന് നാല് പെണ്‍കുട്ടികളും മാസങ്ങളായി സര്‍ക്കാരിന്റെ സംരക്ഷണയില്‍ ആണ് കഴിയുന്നത്.
ബാലസംരക്ഷണ സമിതിയാണ് കുട്ടി പീഡിപ്പിക്കപ്പെട്ട വിവരം പൊലീസിനെ അറിയിച്ചത്. കെയര്‍ ഹോമിലെ സുഹൃത്തിനോടാണ് സഹോദരനും തന്നെ ശാരീരികമായി ഉപദ്രവിച്ച കാര്യം 13കാരി പെണ്‍കുട്ടി പറഞ്ഞത്. ഈ സുഹൃത്ത് വിവരമറിയിച്ചതിനെ തുടര്‍ന്ന് കൗണ്‍സിലിംഗ് നടത്തിയ ജില്ലാ ബാല സംരക്ഷണ സമിതി വിവരം വളാഞ്ചേരി പൊലീസില്‍ അറിയിച്ചു. അന്വേഷണം നടത്തിയ വളാഞ്ചേരി പൊലീസ് 22 കാരന്റെ അറസ്റ്റ് രേഖപ്പെടുത്തി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
ഇക്കഴിഞ്ഞ ജനുവരിയില്‍ ആണ് നാല് പെണ്‍കുട്ടികളെ ലൈംഗികമായി ഉപദ്രവിച്ച 47 കാരനായ അച്ഛനെ പൊലീസ് അറസ്റ്റ് ചെയ്തത്. അച്ഛന് പീഡിപ്പിച്ച കാര്യവും കൗണ്‍സിലിംഗിലാണ് കുട്ടികള്‍ വെളിപ്പെടുത്തിയത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.