കറികളിലും പാനീയങ്ങളിലുമൊക്കെ ചേർക്കുന്ന ഉപയോഗപ്രദമായ ഒന്നാണ് പുതിന. ഇതിന് നിരവധി ആരോഗ്യ ഗുണങ്ങളും ദഹനശേഷി വർധിപ്പിക്കാനുള്ള കഴിവുള്ളതുകൊണ്ട് തന്നെ എന്നും ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ നിർദ്ദേശിക്കുകയും ചെയ്യുന്നു. മാത്രമല്ല പുതിനക്ക് ചൂടിനെയും പ്രതിരോധിക്കാൻ കഴിയും. അതുകൊണ്ട് തന്നെ പുതിനക്ക് ചൂട് കാലത്ത് ഉപയോഗം കൂടുതലാണ്.
പുതിനയിലെ ഗുണങ്ങൾ
പുതിനയിൽ അവശ്യ വിറ്റാമിനുകളായ, വിറ്റാമിൻ എ, സി എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്നു. ഇതിൽ നാരുകളും ധാരാളമായി അടങ്ങിയിട്ടുണ്ട് കൂടാതെ കലോറിയും വളരെ കുറവാണ്. പുതിനയിൽ അടങ്ങിയിരിക്കുന്ന ആന്റി ബാക്റ്റീരിയൽ, ആന്റിഓക്സിഡന്റ്സ് ഗുണങ്ങൾ ചർമ്മത്തെ വൃത്തിയുള്ളതാക്കുകയും മുഖക്കുരു വരുന്നത് തടയുകയും ചെയ്യുന്നു. ഇത്രയൊക്കെ ഗുണങ്ങളുണ്ടെങ്കിലും പുതിന അധിക ദിവസം ഫ്രഷ് ആയി ഇരിക്കില്ല. ഇനി കെടാവില്ലെന്ന് കരുതി ഫ്രിഡ്ജിൽ സൂക്ഷിച്ചാലോ പെട്ടെന്ന് ഉണങ്ങിപോവുകയും ചെയ്യും. എന്നാൽ പുതിന കേടാവാതിരിക്കാൻ ഈ കാര്യങ്ങൾ ചെയ്താൽ മതി.
വെള്ളത്തിൽ മുക്കിവെക്കുക
തണുത്ത വെള്ളം എടുത്തതിന് ശേഷം പുതിനയുടെ തണ്ടിന്റെ രണ്ട് അറ്റങ്ങൾ മുറിച്ച് വെള്ളത്തിൽ മുക്കിവെക്കണം. തണ്ടുകൾ വെള്ളത്തിൽ കുതിരുന്നുണ്ട് എന്ന് ഉറപ്പ് വരുത്തണം. ഇനി തുറന്ന ഭാഗങ്ങളിലായി വരുന്ന ഇലകളെ പ്ലാസ്റ്റിക് കവറുകൊണ്ട് ലൂസായി കെട്ടിവെക്കാവുന്നതാണ്. ഇത് പുതിനയെ ഫ്രഷ് ആയിരിക്കാൻ സഹായിക്കുന്നു. ദിവസങ്ങൾകൂടുമ്പോൾ വെള്ളം മാറ്റിവെക്കാൻ ശ്രദ്ധിക്കണം.
നനച്ച പേപ്പർ ടവലിൽ പൊതിഞ്ഞ് വെക്കാം
കട്ടിയുള്ള പേപ്പർ ടവൽ എടുത്തതിന് ശേഷം തണുത്ത വെള്ളത്തിലേക്ക് മുക്കിവെക്കുക. ടവൽ മുഴുവനായും മുങ്ങിയതിന് ശേഷം അതെടുത്ത് വൃത്തിയുള്ള സ്ഥലത്തേക്ക് മാറ്റിവെക്കണം. ശേഷം പുതിന പേപ്പർ ടവലിലേക്ക് വെച്ച് റോൾ ചെയ്യാം. പൊതിഞ്ഞ പുതിന പ്ലാസ്റ്റിക് ബാഗിലോ, ഫ്രിഡ്ജിലോ സൂക്ഷിക്കാവുന്നതാണ്. ഇങ്ങനെ ചെയ്താൽ ദിവസങ്ങളോളം പുതിന കേടുവരാതെയിരിക്കും.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.