കോൺഗ്രസ് നേതാവ് ആര്യാടൻ ഷൗക്കത്തിനെതിരെ എൻഫോഴ്സ്മെന്റ് ഡയരക്ടറേറ്റിന് പരാതി. നിലമ്പൂർ പഞ്ചായത്ത് പ്രസിഡന്റും മുനിസിപ്പൽ ചെയർമാനുമായിരിക്കെ ഇയാൾ അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്ന് പരാതിയിൽ ആരോപിക്കുന്നു. നിലമ്പൂർ സ്വദേശിയായ ഇസ്മയിൽ എരഞ്ഞിക്കലാണ് പരാതി നൽകിയിരിക്കുന്നത്.
ഷൗക്കത്ത് പഞ്ചായത്ത് പ്രസിഡന്റും നഗരസഭാ ചെയർമാനും ആയ കാലത്ത് കോടിക്കണക്കിന് രൂപയുടെ സ്വത്ത് സമ്പാദിച്ചുവെന്ന് രേഖകള്‍ ഉള്‍പ്പെടെ ഹാജരാക്കിക്കൊണ്ടാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് ഇസ്മായില്‍ പരാതിനല്‍കിയിരിക്കുന്നത്.ഭാര്യയുടെയുടെയും ബിനാമികളുടെയും പേരിലാണ് സ്വത്തുക്കൾ വാങ്ങിക്കൂട്ടിയത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.