തൃശൂര്‍: കെഎസ്ഇബി വിവാദത്തില്‍ മുഖ്യമന്ത്രിക്കും മുന്‍മന്ത്രി എംഎം മണിക്കുമെതിരേ കടുത്ത വിമര്‍ശനമുയര്‍ത്തി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. കെഎസ്ഇബിയിലെ ശതകോടികളുടെ അഴിമതി കണക്ക് പുറത്തുവന്നിട്ടും മുഖ്യമന്ത്രിയോ പാര്‍ട്ടിക്കാരോ ഇതുവരെ മിണ്ടിയിട്ടില്ല. മുഖ്യമന്ത്രി മന്മോഹന് സിങ്ങിന് പഠിക്കുകയാണെന്നാണ് സംശയം. കേരളവുമായി ബന്ധമില്ലാത്ത കാര്യങ്ങളാണ് അദ്ദേഹം പറയുന്നത്. നേരത്തെ മന്മോഹന് സിങ്ങും ഇതേകാര്യമാണ് ചെയ്തതെന്ന് സുരേന്ദ്രന് . വൈദ്യുതി മന്ത്രിയായിരിക്കെ മുന്‍ മന്ത്രി എംഎം മണിയും ലംബോധരനും ശതകോടികളുടെ അഴിമതിയാണ് നടത്തിയത്. ഇടുക്കിയില്‍ പല സ്ഥലത്തുമുള്ള കെ എസ്ഇബിയുടെ ഭൂമികള്‍ റിസോര്‍ട്ട് മാഫിയകള്‍ക്കും റിയല്‍ എസ്റ്റേറ്റ് മാഫികള്ക്കും പാര്‍ട്ടിക്കാര്‍ക്കും പതിച്ചു നല്കി കോടികളുടെ അഴിമതി നടത്തി. ഹൈഡല്‍ പ്രോജക്റ്റുകളില്‍ വലിയ തോതിലുള്ള ക്രമക്കേട് നടന്നു.
എംഎം മണിയെ പോലെ തട്ടിപ്പുകാരനായ ഒരു രാഷ്ട്രീയ നേതാവ് കേരളത്തില്‍ ഇല്ല. ലാലു പ്രസാദ് യാദവ് ബിഹാറില്‍ ചെയ്യുന്ന കാര്യങ്ങളാണ് എംഎം മണി കേരളത്തില്‍ ചെയ്യുന്നത്. പാവങ്ങളുടെ ആളാണ്, സാധാരണക്കാരനാണ്, പശുവിനെ കറന്ന് ജീവിക്കുന്നുവെന്നൊക്കെ പറഞ്ഞ് ആയിരക്കണക്കിന് കോടികളാണ് തട്ടിപ്പാക്കിയത്. ലാലുവിന്റെ കേരള പതിപ്പാണ് എംഎം മണി എന്നും കെ സുരേന്ദ്രന് പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.