കെ.കെ. രമ എംഎൽഎയ്‌ക്കെതിരെ മുൻ മന്ത്രി എം.എം. മണിയുടെ വിവാദ പരാമർശത്തിൽ കടുത്ത അതൃപ്തിയിലാണ് സി.പി.എം. വെള്ളിയാഴ്ച നടന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ മാണിക്കെതിരെ രൂക്ഷ വിമർശനമാണ് ഉയർന്നത്. അനാവശ്യ പരാമർശങ്ങൾ രാഷ്ട്രീയമായി ദോഷകരമാണെന്നാണ് വിലയിരുത്തൽ. എംഎം മണിയുടെ വാക്കുകൾ സിപിഎമ്മിനെ പലതരത്തിലും പ്രതിരോധത്തിലാക്കി. ‘മഹതി വിധവയാണ്, അതാണ് അവരുടെ വിധി’ എന്ന പരാമർശം ഇടതുപക്ഷ സഹപ്രവർത്തകരിൽ നിന്നും രൂക്ഷമായ വിമർശനത്തിന് ഇടയാക്കി. ഒരാള്‍ പോലും മണിയുടെ പ്രസ്താവനയെ അനുകൂലിച്ചില്ല. കെ.കെ.രമയ്ക്കെതിരെ നടത്തുന്ന വിമര്‍ശനങ്ങള്‍ രാഷ്ട്രീയമായി വിപരീതഫലമുണ്ടാക്കുമെന്നു സെക്രട്ടേറിയറ്റ് വിലയിരുത്തി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









