ഇന്ത്യയെ ഉന്നതവിദ്യാഭ്യാസത്തിന്‍റെ ആഗോള കേന്ദ്രമായി മാറ്റാനുള്ള ശ്രമങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മൈസൂരു സര്‍വകലാശാലയുടെ നൂറാം ബിരുദദാന സമ്മേളനം ഓണ്‍ലൈനിലൂടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഒൗപചാരികമായ ക്യാമ്ബസില്‍ നിന്നും യഥാര്‍ഥ ജീവിതത്തിന്‍റെ സര്‍വകലാശാലയിലേക്ക് നിങ്ങള്‍ കടക്കുകയാണെന്ന് ബിരുദധാരികളോട് മോദി പറഞ്ഞു. അവിടെ നിങ്ങളുടെ ബിരുദത്തോടൊപ്പം കഴിവും പ്രായോഗികതയും വിജ്ഞാനവുമാണ് ഉപയോഗിക്കേണ്ടി വരിക.
നൈപുണ്യവും പുനര്‍നിര്‍മാണവും ഉയര്‍ന്ന നിലവാരമുള്ള വിദ്യാഭ്യാസവും ഇന്നത്തെ ആവശ്യമാണ്. ദേശീയ വിദ്യാഭ്യാസ നയം അതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ്.
കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ ഏഴ് പുതിയ ഐ.ഐ.എമ്മുകള്‍ സ്ഥാപിച്ചു. അതിന് മുമ്ബ് 13 ഐ.ഐ.എമ്മുകള്‍ മാത്രമാണ് രാജ്യത്തുണ്ടായിരുന്നത്. 2014ന് ശേഷം 15 എ.ഐ.ഐ.എമ്മുകള്‍ സ്ഥാപിക്കുകയോ പ്രവര്‍ത്തനം ആരംഭിക്കാനുള്ള ഘട്ടത്തിലെത്തുകയോ ചെയ്തു. സ്ഥാപനങ്ങള്‍ തുടങ്ങുക മാത്രമല്ല സര്‍ക്കാര്‍ ചെയ്യുന്നത്, ലിംഗപരമായും സാമൂഹികപരമായുമുള്ള പങ്കാളിത്തം ഉറപ്പുവരുത്തുകയും ചെയ്യുന്നു -മോദി പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.