കണ്ണൂർ: മങ്കിപോക്സ് ബാധിച്ച കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആസ്പത്രിയിലുള്ള യുവാവിനെ ചികിസിക്കുന്നത് അഞ്ചംഗ മെഡിക്കൽ ബോർഡ്. അതെ സംയം രോഗിയുമായി സമ്പർക്കമുണ്ടായവരും നിരീക്ഷണത്തിലാണ്. 13-ന് ദുബായിൽനിന്നെത്തിയ പയ്യന്നൂർ സ്വദേശിയായ യുവാവിനാണ് വാനരവസൂരി സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് രണ്ടാമത്തെ വാനരവസൂരി കേസ് റിപ്പോർട്ട് ചെയ്തതോടെ ആരോഗ്യവിഭാഗം നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. പുതിയ കേസുകൾ വരികയാണെങ്കിൽ നേരിടാൻ ഗവ. മെഡിക്കൽ കോളേജ് ആസ്പത്രിക്കു പുറമെ, കണ്ണൂർ ജില്ലാ ആസ്പത്രിയിലും ഐസൊലേഷൻ വാർഡ് സജ്ജമാക്കി. ആസ്പത്രി സൂപ്രണ്ട് ഡോ. വി.കെ.രാജീവിന്റെ നേതൃത്വത്തിൽ ചൊവ്വാഴ്ച പ്രത്യേക യോഗം ചേർന്നിരുന്നു. വാനരവസൂരി ബാധിച്ച് കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന രോഗിയെ പരിശോധിക്കാനും ചികിത്സ സംബന്ധിച്ച് കൂടുതൽ നിർദേശങ്ങൾ നൽകുന്നതിനും കേന്ദ്ര ആരോഗ്യമന്ത്രാലയം നിയോഗിച്ച പ്രത്യേക സംഘം ബുധനാഴ്ച കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലെത്തും .രാവിലെ തിരുവനന്തപുരത്ത് എത്തുന്ന സംഘം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന രോഗിയെ സന്ദർശിച്ചശേഷം ഉച്ചയ്ക്കുശേഷം പരിയാരത്തെത്തുമെന്നാണ് അറിയുന്നത്. 12.45-നുള്ള വിമാനത്തിൽ കണ്ണൂർ വിമാനത്താവളത്തിലിറങ്ങുന്ന സംഘം നേരിട്ട് പരിയാരത്തെത്തും
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









