ദുബായ്: ഇന്ത്യ, യുഎഇ പൗരന്മാർക്കുള്ള വിസാ ഇളവുകൾ കൂടുതൽ വിപുലീകരിച്ചു. കൊച്ചി, കോഴിക്കോട്, അഹമ്മദാബാദ് വിമാനത്താവളങ്ങളിലും ഇനി വിസ ഓൺ അറൈവൽ അനുവദിക്കും. ഇതോടെ ആനുകൂല്യം ലഭിക്കുന്ന ഇന്ത്യൻ വിമാനത്താവളങ്ങളുടെ എണ്ണം ഒൻപതായി ഉയർന്നു.
മുൻപ് ഡൽഹി, മുംബൈ, കൊൽക്കത്ത, ചെന്നൈ, ഹൈദരാബാദ്, ബെംഗളൂരു എന്നിവിടങ്ങളിലാണ് വിസ ഓൺ അറൈവൽ ലഭിച്ചിരുന്നത്.വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയതനുസരിച്ച്, ആദ്യമായി ഇന്ത്യയിലെത്തുന്ന യുഎഇ പൗരന്മാർക്കും മാതാപിതാക്കളോ മുൻഗാമികളോ പാകിസ്താനിൽ വേരുള്ളവർക്കും ഈ സൗകര്യം ലഭ്യമല്ല. ഇവർ സാധാരണ വിസ അപേക്ഷിച്ച് അനുവാദം നേടേണ്ടതുണ്ട്.
വിസ ഓൺ അറൈവലിന്റെ ഫീസ് 2000 രൂപയാണ്. പാസ്പോർട്ടിന് കുറഞ്ഞത് ആറുമാസം കാലാവധി ഉണ്ടായിരിക്കണം. ബിസിനസ്, ടൂറിസം, സമ്മേളനങ്ങൾ, ചികിത്സ എന്നിവയ്ക്കായി യാത്ര ചെയ്യുന്നവർക്ക് ആനുകൂല്യം ബാധകമാണ്. വർഷത്തിൽ എത്ര തവണ വേണമെങ്കിലും വിസ ഓൺ അറൈവൽ ഉപയോഗിക്കാമെന്നും മന്ത്രാലയം അറിയിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









