തിരുവനന്തപുരം: വർക്കല ചെറുന്നിയൂർ കല്ലുമലക്കുന്നിൽ യുവതിയെയും മകളെയും വീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. എസ്.എസ്.നിവാസിൽ ശരണ്യ (22) രണ്ടു വയസുള്ള നക്ഷത്ര യുമാണ് മരിച്ചത് . ബസ് ഡ്രൈവറായ ശരണ്യയുടെ ഭർത്താവ് സുജിത്തിനെ (33) പൊലീസ് കസ്റ്റഡിയിലെടുത്തു. ഭർത്താവ് നിരന്തരം മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നതായി ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. സുജിത്ത് മദ്യപിച്ച് വീട്ടിലെത്തി വഴക്കുണ്ടാക്കുകയും ശരണ്യയെ മർദിക്കുകയും ചെയ്യാറുണ്ടായിരുന്നു. നാട്ടുകാരുടെ പരാതിയെ തുടർന്നാണ് പോലീസ് നടപടി. ജോലിക്കു പോകാതെ വീട്ടിലിരുന്ന് മദ്യപിച്ച സുജിത് വഴക്കിട്ടശേഷം വീട്ടിൽനിന്ന് ഇറങ്ങിപ്പോയതിനു പിന്നാലെയാണ് സംഭവം. വ്യാഴാഴ്ച വൈകിട്ടു മടങ്ങിയെത്തിയപ്പോഴും വീട് പൂട്ടി കിടക്കുന്നതുകണ്ട് സുജിത് വാതിൽ ചവിട്ടിപ്പൊളിച്ച് അകത്തു കയറിയപ്പോഴാണ് മരണവിവരം പുറത്തറിഞ്ഞത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.