ആലപ്പുഴ പൊലീസ് ക്വാര്‍ട്ടേഴ്‌സില്‍ മക്കളെ കൊലപെടുത്തി അമ്മ ആത്മഹത്യ ചെയ്ത സംഭവത്തില്‍ സിപിഒ റെനീസിന്റെ പെണ്‍സുഹൃത്ത് ഷഹാനെയെ പൊലീസ് അറസ്റ്റ് ചെയ്തു. ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തിയാണ് ഇവരെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം ഇവരെ കേസില്‍ പ്രതി ചേര്‍ത്തിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ് ചെയ്യാനുള്ള നടപടിയിലേക്ക് കടന്നത്. റെനീസിനെ കല്ല്യാണം കഴിക്കണമെന്നാവശ്യപ്പെട്ട് ഷഹാന സമ്മര്‍ദ്ദം ചെലുത്തിയെന്നാണ് പൊലീസ് പറയുന്നത്.കഴിഞ്ഞ മെയ് 11നാണ് രണ്ട് മക്കളെ കൊലപ്പെടുത്തിയ ശേഷം നജ്ല എന്ന യുവതി ആലപ്പുഴയിലെ എ.ആര്‍ ക്യാമ്ബില്‍ ആത്മഹത്യ ചെയ്തത്. നജ്ലയുടെ ഭര്‍ത്താവും പൊലീസ് ഉദ്യോഗസ്ഥനുമായ റെനീസിന്റെ പീഡനം മൂലമാണ് നജ്ല ആത്മഹത്യ ചെയ്തതെന്ന് പൊലീസ് പ്രാഥമിക നിഗമനം . ഇത് പ്രകാരം റെനീസിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. റെനീസ് മറ്റൊരു യുവതിയുമായി പ്രണയത്തിലായിരുന്നുവെന്ന് നജ്ലയുടെ ബന്ധുക്കള്‍ അന്ന് തന്നെ ആരോപിച്ചിരുന്നു. ഇവര്‍ക്ക് തമ്മില്‍ വിവാഹം കഴിക്കുന്നതിനായി നജ്ലയ്ക്ക് മേല്‍ വലിയ സമ്മര്‍ദ്ദം റെനീസും ഷഹാനയും ചെലുത്തിയിരുന്നു. ഇതിന്റെ പേരില്‍ മര്‍ദ്ദിക്കുകയും ചെയ്തിരുന്നു. ഈ അന്വേഷണത്തിന്റെ തുടര്‍ച്ചയായാണ് ഷഹാനയെ അറസ്റ്റ് ചെയ്തത്. ഒന്നുകില്‍ നജ്ലയും രണ്ട് കുഞ്ഞുങ്ങളും റെനീസിനെ ഉപേക്ഷിച്ച് പോകണം, അല്ലെങ്കില്‍ തന്നെ കൂടി ഭാര്യയായി ക്വാര്‍ട്ടേഴ്സില്‍ താമസിപ്പിക്കണം എന്ന രണ്ട് കാര്യങ്ങളാണ് ഷഹാന നിരന്തരമായി ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ നജ്ലയ്ക്ക് ഇതിന് സമ്മതമായിരുന്നില്ല. തുടര്‍ന്ന് ആറ് മാസം മുന്‍പ് ഷഹാന പോലീസ് ക്വാര്‍ട്ടേഴ്സിലെത്തി നജ്ലയെ ഭീഷണിപ്പെടുത്തുകയും മര്‍ദ്ദിക്കുകയും ചെയ്തിരുന്നു. മാത്രമല്ല നജ്ല ആത്മഹത്യ ചെയ്ത ദിവസം പകല്‍ മുഴുവന്‍ ഷഹാന ഈ ക്വാര്‍ട്ടേഴ്സില്‍ ഉണ്ടായിരുന്നു.ശക്തമായ തെളിവുകള്‍ കൂടി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഷഹാനയെ പൊലീസ് അറസ്റ്റ് ചെയ്തത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









