തിരുവനന്തപുരം: പാർലമെന്റിൽ കേരളത്തിന്റെ പൊതു ആവശ്യങ്ങൾക്കായി എംപിമാർ ശബ്ദമുയർത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തിരുവനന്തപുരം വിമാനത്താവളത്തിന്റെ സ്വകാര്യ വല്‍ക്കരണത്തില്‍ സംസ്ഥാനത്തിന്റെ പ്രതിഷേധം പാര്‍ലിമെന്റില്‍ ഒറ്റകെട്ടായി ഉന്നയിക്കാനും എം പി മാരുടെ യോഗത്തില്‍ തീരുമാനം ആയി. പാർലമെന്റ് സമ്മേളനത്തിന് മുന്നോടിയായി മുഖ്യമന്ത്രി വിളിച്ച ഓൺലൈൻ യോഗത്തിൽ തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്കരിക്കുന്നതിന് ശശി തരൂർ എംപി മാത്രമാണ് പിന്തുണ നൽകിയത്.
കൂടാതെ വാരിയം കുന്നത്ത് കുൻഹമ്മദ് ഹാജിയെ സ്വാതന്ത്ര്യസമരസേനാനികളുടെ നിഘണ്ടുവിൽ നിന്ന് ഒഴിവാക്കിയ കേന്ദ്ര നടപടി പിൻവലിക്കാനും യോഗം തീരുമാനിച്ചു. കേരളത്തിന് ജിഎസ്ടിയായി 7000 കോടി രൂപ നൽകാനും, ബിപിസിഎലിനെ സ്വകാര്യവത്കരിക്കാതിരിക്കാനും മൊറട്ടോറിയം ഡിസംബർ 31 വരെ നീട്ടാനും എം പി മാര്‍ പാര്‍ലിമെന്റില്‍ ഉന്നയിക്കാന്‍ തീരുമാനമായി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.