കോഴിക്കോട്/മുക്കം: കോഴിക്കോട് മുക്കത്ത് പൊലിസുകാര്‍ക്ക് വെട്ടേറ്റ സംഭവത്തില്‍ പുതിയ വെളിപ്പെടുത്തലുകള്‍. പ്രതിയുടെ മാതാവാണ് പൊലിസുകാരെ ആദ്യം വെട്ടിയതെന്ന് കല്പറ്റ എസ്എച്ച്ഒ ബിജു ആന്റണി വ്യക്തമാക്കി.
വയനാട് കല്പറ്റയില് നിന്ന് കാര്‍ മോഷ്ടിച്ച പ്രതി അര്‍ഷാദിനെ പിടികൂടാന്‍ കാരശ്ശേരി വലിയപറമ്ബിലെത്തിയ പൊലിസിന് നേരെയാണ് ആക്രമണം നടന്നത്. അര്‍ഷാദിന്റെ മാതാവ് ഖദീജയാണ് ആദ്യം വെട്ടേറ്റതെന്നും പിന്നാലെ അര്‍ഷാദ് കൂടി വെട്ടിയതായും എസ്എച്ച്ഒ പറഞ്ഞു. പ്രതിയെ പിടികൂടി മടങ്ങുമ്ബോഴായിരുന്നു സംഭവം. ഇരുവരേയും പൊലിസ് അറസ്റ്റ് ചെയ്തു.
നാട്ടുകാര്‍ പറയുന്നതനുസരിച്ച് അര്‍ഷാദും മാതാവും സ്ഥിരം പ്രശ്നക്കാരാണ്. അര്‍ഷാദ് അടുത്തുള്ള സ്ത്രീകളെ ശല്യം ചെയ്യുമായിരുന്നുവെന്നും ഖദീജയും അയല്പക്കത്തെ സ്ത്രീകളെ ഉപദ്രവിച്ചിരുന്നതായും പരാതി നല്കാന് നാട്ടുകാര്‍ക്ക് ഭയമായിരുന്നെന്നും വിവരങ്ങളുണ്ട്. സംഭവം വൈകീട്ട് 3.30 ഓടെ പ്രതിയുടെ വീട്ടിലാണ് നടന്നത്. വയനാട് എസ്പിയുടെ സ്ക്വാഡ് അംഗങ്ങളായ സി.പി.ഒമാരായ ശാലു, നൗഫല്‍ എന്നിവര്‍ക്കാണ് വെട്ടേറ്റത്. രണ്ടുപേരുടെയും കൈയിലാണ് പരിക്കേറ്റത്. വെട്ടേറ്റ പോലീസുകാരെ ആദ്യം മുക്കം കെഎംസിടി മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. നൗഫലിന്റെ പരിക്ക് ഗുരുതരമാണെന്നും അടിയന്തര ശസ്ത്രക്രിയ വേണ്ടിവരുമെന്നും എസ്എച്ച്ഒ അറിയിച്ചു.
മൂന്ന് പേരടങ്ങുന്ന പൊലിസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്യാന്‍ എത്തിയതെങ്കിലും വിപിന്‍ എന്ന പൊലിസുകാരന് കുറച്ച് ദൂരെ നിന്നതിനാല്‍ അദ്ദേഹം വെട്ടേറ്റില്ല. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണ്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.