ഇന്ന് രാവിലെ ഒമ്പത് മണിയോടെ മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 140 അടിയിലെത്തിയതായി തമിഴ്‌നാട് സർക്കാർ അറിയിച്ചു.
ജലനിരപ്പ് വീണ്ടും ഉയര്‍ന്ന്, അധികജലം ഒഴുക്കി വിടാന്‍ സാധ്യതയുള്ള സാഹചര്യത്തിൽ അണക്കെട്ടിന്റെ ഷട്ടറുകൾ 24 മണിക്കൂറിനുള്ളിൽ തുറക്കാൻ കഴിയുമെന്നതിനാൽ പെരിയാറിന്റെ ഇരുകരകളിലും താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് ഇടുക്കി ജില്ലാ കളക്ടർ അറിയിച്ചു.
അതേസമയം, കല്ലട അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കനത്ത മഴ തുടരുന്നതിനാൽ തെന്മല ഡാമിന്റെ ഷട്ടറുകൾ 20 സെന്റീമീറ്റർ ഉയർത്തി. ഇതോടെ ഷട്ടറുകളുടെ ആകെ ഉയരം 1.20 മീറ്ററായി.
നിലവിൽ അണക്കെട്ട് പ്രദേശം ഓറഞ്ച് അലർട്ടിലാണ്. കല്ലടയാറിന്റെ തീരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ മുന്നറിയിപ്പ് നൽകി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.