മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തം അതിജീവിച്ചവരുടെ പുനരധിവാസം ഒരുക്കാന്‍ സാങ്കേതിക വിദഗ്ധരുടെ നിര്‍ദേശവും അഭിപ്രായവവും സ്വീകരിക്കുമെന്ന് ചീഫ് സെക്രട്ടറി ഡോ. വി വേണു. കളക്ടറേറ്റിലെ എ.പി.ജെ ഹാളില്‍ ഉരുള്‍പൊട്ടല്‍ മേഖലയിലുള്ളവരുടെ പുനരധിവാസം ഒരുക്കുന്നതിന് സാങ്കേതിക വിദഗ്ധരെ ഉള്‍പ്പെടുത്തി നടന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തദ്ദേശീയരായ സാങ്കേതിക വിദഗ്ധരുടെ അനുഭവ പരിചയം ഉപയോഗപ്പെടുത്തിയാണ് ടൗണ്‍ഷിപ്പ് തയ്യാറാക്കുക. ദുരന്തം അതിജീവിച്ചവരില്‍ കൂടുതല്‍ ആളുകള്‍ക്കും മേപ്പാടി മേഖല വിട്ട് വരാന്‍ താത്പര്യമില്ല. ഇത്തരം സാഹചര്യം നേരിടാന്‍ ജില്ലയുടെ അടിസ്ഥാന ഘടനയറിയുന്ന തദ്ദേശിയരായിട്ടുള്ള വിദഗ്ധരുടെ നിര്‍ദ്ദേശം ആവശ്യമാണ്. ചുരുങ്ങിയ കാലയളവിനകം മികച്ച രീതിയില്‍ പുനരധിവാസം ഉറപ്പാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമാക്കുന്നത്. സാങ്കേതിക പ്രശ്‌നങ്ങളില്ലാത്ത മേഖല കണ്ടെത്തി ആളുകള്‍ക്ക് ആവശ്യമായ ഉപജീവനം ഒരുക്കുകയാണ്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.