പാരമ്പര്യവൈദ്യന്‍ ഷാബാ ഷരീഫിനെ തട്ടിക്കൊണ്ടുവന്ന് തടവില്‍ പാര്‍പ്പിച്ചശേഷം വെട്ടിക്കൊന്നു നുറുക്കി പുഴയില്‍ എറിഞ്ഞ കേസിലെ മുഖ്യപ്രതി ഷൈബിന്‍ അഷ്റഫിന്റെ ഭാര്യ ഫസ്നയെ നിലമ്പൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. ഫസ്നയ്ക്കു കുറ്റകൃത്യത്തെക്കുറിച്ച് അറിവുണ്ടായിരുന്നുവെന്നും തെളിവു നശിപ്പിക്കാന്‍ മറ്റു പ്രതികളെ സഹായിച്ചെന്നും അന്വേഷണസംഘം പറയുന്നു. മൂലക്കുരുവിനുള്ള ഒറ്റമൂലിയുടെ രഹസ്യം മനസ്സിലാക്കുന്നതിനായി, ഷാബാ ഷരീഫിനെ ഷൈബിന്‍ അഷ്റഫും സംഘവും 2019 ഓഗസ്റ്റ് മുതല്‍ ഒരു വര്‍ഷത്തോളമാണു ചങ്ങലയില്‍ കെട്ടിയിട്ടു പീഡിപ്പിച്ചത്.തുടർന്ന് ക്രൂരമര്‍ദനത്തിനിടെ പാരമ്പര്യവൈദ്യന്‍ കൊല്ലപ്പെട്ടു. പിന്നീട് സുഹൃത്തുക്കളുടെ സഹായത്തോടെ മൃതദേഹം നുറുക്കി കഷണങ്ങളാക്കി ചാലിയാറിൽ തള്ളി.എന്നാൽ ഇവര്‍ക്കു വാഗ്ദാനം ചെയ്ത പ്രതിഫലം നല്‍കിയതുമില്ല. 2022 ഏപ്രിലില്‍ കൂട്ടുപ്രതികള്‍ വയനാട്ടില്‍നിന്നു നിലമ്പൂരിലെ ഷൈബിന്റെ വീട്ടിലെത്തി അയാളെ ബന്ദിയാക്കി പണവും ലാപ്ടോപും കവര്‍ന്നു. ഇതിനെതിരെ ഷൈബിന്‍ പൊലീസില്‍ പരാതി നല്‍കിയതോടെയാണു സംഭവം പുറത്തായത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









