മലപ്പുറം: മുസ്ലീം ലീഗ് സംഘടിപ്പിച്ച 1921 ലെ മലബാർ കലാപം അനുസ്മരണ പരിപാടി നിയമസഭാ സ്പീക്കർ എം ബി രാജേഷ് ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ മഹത്തായ അധ്യായമാണ് മലബാർ കലാപമെന്ന് സ്പീക്കർ പറഞ്ഞു. മലബാർ കലാപത്തിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ചാണ് പരിപാടി സംഘടിപ്പിച്ചത്.
മലബാർ കലാപം അടിസ്ഥാനപരമായി ബ്രിട്ടീഷ് വിരുദ്ധവും ഫ്യൂഡൽ വിരുദ്ധവുമാണ്. എന്നാൽ വിഭജിച്ച് ഭരിക്കുക എന്ന ബ്രിട്ടീഷ് തന്ത്രത്തിന്റെ ഭാഗമായാണ് ഇതിനെ മാപ്പിള ലഹള എന്ന് വിശേഷിപ്പിച്ചത്. 1921 വിഭജിക്കാനുള്ള ശ്രമങ്ങളെ ചെറുക്കണം എന്ന പാഠം പഠിപ്പിക്കുന്നു. സാമുദായിക തെറ്റിദ്ധാരണകൾക്കിടയിലും മാപ്പിള കലാപം സ്വാതന്ത്ര്യസമരത്തിലെ ഉജ്ജ്വലമായ അധ്യായമാണെന്നും അദ്ദേഹം പറഞ്ഞു. 1921 ലെ കലാപത്തിലേക്ക് നയിച്ച ജന്മി ചൂഷണത്തേക്കാൾ വലുതാണ് ഇന്ന് രാജ്യത്തെ കർഷകർ നേരിടുന്ന കോർപ്പറേറ്റ് ചൂഷണം എന്ന് സ്പീക്കർ പറഞ്ഞു.
സാദിഖലി ശിഹാബ് തങ്ങൾ, പി.കെ.കുഞ്ഞാലിക്കുട്ടി, അബ്ദുൽ സമദ് സമദാനി എന്നിവരുൾപ്പെടെ മുസ്ലീം ലീഗിന്റെ നേതാക്കൾ പരിപാടിയിൽ പങ്കെടുത്തു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.