ആലപ്പുഴ: ലോകത്ത് ഇസ്ലാമിലേക്ക് ദിനേന ധാരാളം ആളുകളാണ് കടന്നു വന്നു കൊണ്ടിരിക്കുന്നതെന്നും ദാരിദ്ര്യമോ മറ്റോ ചൂഷണം ചെയ്ത് മുസ്ലിംകൾ ആരെയും മത പരിവർത്തനത്തിന് വിധേയമാക്കുന്നില്ലെന്നും ജാമിയ ഹാശിമിയ്യ ജനറൽ സെക്രട്ടറി പി കെ ബാദ്ഷ സഖാഫി അഭിപ്രായപ്പെട്ടു. വെള്ളാപ്പള്ളി നടേശൻ പറഞ്ഞതിൽ കാര്യമുണ്ടെന്നും എന്നാൽ അത് മുസ്ലിംകളല്ലെന്നും സ്വമേധയാ ഉള്ള മാനസിക തീരുമാനത്തിലൂടെയല്ലാതെ ഒരാൾക്ക് മുസ്ലിമാകാൻ സാദ്യമല്ലെന്നും അദ്ദേഹം പറഞ്ഞു.
മയക്കുമരുന്ന് മാഫിയകൾക്ക് മതം ചാർത്തികൊടുക്കുന്നത് കുറഞ്ഞ വിവരക്കേടൊന്നുമല്ല, പാലാ ബിഷപ്പിനു ഇതെഴുതി തയ്യാറക്കി കൊടുത്തവര ജനം തിരിച്ചറിയും. വർഗീയത വിളിച്ചുവരുത്തുന്ന ഏർപ്പാട് നാശമേ വിതക്കൂ ആർക്കും ഗുണം ചെയ്യില്ല അദ്ദേഹം പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.