കൊച്ചി: നടൻ സുരാജ് വെഞ്ഞാറമൂട് ഓടിച്ച കാർ ഇടിച്ച് ബൈക്ക് യാത്രക്കാരന് പരിക്കേറ്റ സംഭവത്തിൽ കടുത്ത നടപടിയിലക്ക് എംവിഡി. നടന്റെ ലൈസൻസ് സസ്പെൻഡ് ചെയ്യാനുള്ള നടപടിയാണ് എംവിഡി ആരംഭിച്ചത്. ജൂലൈ മാസത്തിലുണ്ടായ അപകടത്തിന് പിന്നാലെ ലൈസൻസ് റദ്ദാക്കാതിരിക്കാൻ കാരണം ബോധിപ്പിക്കാൻ നിർദ്ദേശിച്ച് എംവിഡി നൽകിയ നോട്ടീസിന് മൂന്ന് തവണയും സുരാജ് വെഞ്ഞാറമൂട് പ്രതികരിക്കാതെ വന്നതോടെയാണ് ശക്തമായ നടപടിക്ക് വകുപ്പ് ഒരുങ്ങുന്നത്.
ജൂലൈ മാസം 29ന് രാത്രി കൊച്ചി തമ്മനം കാരണക്കോടം റോഡിലാണ് നടന്റെ വാഹനം ഇടിച്ച് അപകടമുണ്ടായത്. മഞ്ചേരി സ്വദേശിയായ 31കാരനാണ് അപകടത്തിൽ പരിക്കേറ്റത്. പാലാരിവട്ടം പൊലീസാണ് സംഭവത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തത്. പിന്നാലെ ലൈസൻസ് റദ്ദാക്കാതിരിക്കാൻ കാരണം ബോധിപ്പിക്കാൻ നിർദ്ദേശിച്ച് എംവിഡി നൽകിയ നോട്ടീസ് സുരാജ് കൈപ്പറ്റിയ രസീത് ആർടിഒയ്ക്ക് ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നടപടി ആരംഭിച്ചത്.ഇത്തരം സാഹചര്യത്തിൽ 3 മാസത്തേക്ക് സുരാജിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്യും.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.