കൊച്ചി: സ്ത്രീകൾക്കുവേണ്ടിയാണ് തന്റെ പോരാട്ടമെന്നും അത് ആരെയും ആശ്രയിച്ചല്ലെന്നും യുവ നടി റിനി ആൻ ജോർജ് പറഞ്ഞു. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് സ്ഥാനം രാഹുൽ മാങ്കൂട്ടത്തിൽ രാജിവച്ചതിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അവർ.
പ്രതിയുടെ പേര് വെളിപ്പെടുത്താൻ നടി ഇപ്പോഴും തയ്യാറായിട്ടില്ല. ജനപ്രതിനിധി കൂടിയായ പ്രമുഖ യുവനേതാവ് പതിവായി അശ്ലീല സന്ദേശങ്ങൾ അയയ്ക്കുന്നുണ്ടെന്നതുൾപ്പെടെയുള്ള വിവരങ്ങൾ നടി ഇന്നലെ വെളിപ്പെടുത്തിയിരുന്നു. ഇതിനെത്തുടർന്ന് വലിയ തോതിലുള്ള പ്രതിഷേധം ഉയർന്നു, അതെ സമയം രാഹുൽ യൂത്ത് കോൺഗ്രസ് പ്രസിഡന്റ് സ്ഥാനം രാജിവച്ചു.
‘ഞാൻ ഇക്കാര്യവുമായി മുന്നോട്ടു വന്നപ്പോൾ പല പേരുകളും വിളിച്ച് എന്നെ അധിക്ഷേപിക്കുന്ന സാഹചര്യമുണ്ടായി. ഇത് ഏതെങ്കിലും പാർട്ടി സ്പോൺസർ ചെയ്തിട്ടുള്ള കാര്യമല്ല എന്നു മനസ്സിലായപ്പോൾ പിന്നീട് പലരും പരാതികളുമായി മുന്നോട്ടു വരുന്നുണ്ട്. വ്യക്തിപരമായോ പ്രസ്ഥാനത്തെ പേരെടുത്തു പറയാനോ ആ രീതിയിൽ പോകാനോ ഉദ്ദേശിക്കുന്നില്ല. എന്റെ യുദ്ധം ഒരു വ്യക്തിയോടുള്ളതല്ല. തെറ്റായ പ്രവണതയോടാണ്. രാഷ്ട്രീയ നേതാവ് എങ്ങനെയായിരിക്കണം എന്നതാണ് എന്റെ വിഷയം. അതു വ്യക്തിപരമല്ല. അതോടൊപ്പം ഈ പ്രശ്നങ്ങളൊക്കെ ഉണ്ടായതിൽ ദുഃഖവുമുണ്ട് റിനി പറഞ്ഞു. യുവനേതാവിന് കാര്യങ്ങൾ ബോധ്യമായിട്ടുണ്ടെങ്കിൽ നല്ല കാര്യമെന്നും കാര്യങ്ങൾ തുറന്നു പറഞ്ഞതിൽ തനിക്ക് ആശങ്കയില്ലെന്നും അവർ വ്യക്തമാക്കി ഞാൻ സത്യസന്ധമായാണ് കാര്യങ്ങൾ പറഞ്ഞതെന്ന് വിശ്വസിക്കുന്ന വലിയൊരു സമൂഹം ഇവിടെയുണ്ടെന്ന് മനസ്സിലായി അവർ പറഞ്ഞു.എന്തു നടപടിയാണ് ഇത്തരം വിഷയങ്ങളിൽ സ്വീകരിക്കേണ്ടതെന്ന് തീരുമാനിക്കേണ്ടത് യുവനേതാവ് ഉൾപ്പെട്ട പ്രസ്ഥാനമാണെന്നും നടി പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










