മുക്കം: എൻ.എസ്.എസ് ആഴ്ചാഘോഷങ്ങളുടെ ഭാഗമായി എം.എ.എം.ഒ കോളേജ് എൻ.എസ്.എസ് യൂണിറ്റുകൾ 45, 101 എന്നിവയുടെ നേതൃത്വത്തിൽ, ഹോളി ഫാമിലി ഹയർ സെക്കൻഡറി സ്കൂൾ വേനപ്പാറ എൻ.എസ്.എസ് യൂണിറ്റ് 78-യുടെ സഹകരണത്തോടെ ദാത്രി ബ്ലഡ് സ്റ്റെം സെൽ ഡോണർ രജിസ്ട്രി കൊച്ചിയുടെ സഹകരണത്തോടെ മണാശ്ശേരി കോളേജിൽ മൂന്നാമത് ബ്ലഡ് സ്റ്റെം സെൽ ഡോണർ രജിസ്ട്രേഷൻ ക്യാമ്പ് സംഘടിപ്പിച്ചു.
കോളജ് സെമിനാർ ഹാളിൽ വെച്ച് നടത്തിയ ക്യാമ്പിൽ അഞ്ഞൂറിലധികം വിദ്യാർത്ഥികൾ പങ്കെടുത്തു. സമൂഹത്തിലെ ഓരോ യുവ ജനങ്ങൾക്കും ബ്ലഡ് സ്റ്റെം ദാനത്തിന്റെ പ്രാധാന്യം മനസ്സിലാക്കികൊടുത്ത് അവബോധം സൃഷ്ടിക്കുകയും പരമാവധി രെജിസ്ട്രേഷൻ ചെയ്യിപ്പിക്കുകയും യുവത്വങ്ങളിലെ സൂപ്പർഹീറോയെ സ്വയം കണ്ടെത്തുക എന്ന പ്രചോദനാത്മക സന്ദേശം പങ്കുവെക്കുകയുമായിരുന്നു പരിപാടിയുടെ മുഖ്യ ലക്ഷ്യം.
കോളേജ് എൻ. എസ്. എസ്. പ്രോഗ്രാം ഓഫീസർ ഡോ. റിയാസ് കെ. അധ്യക്ഷനായ ചടങ്ങ് പ്രിൻസിപ്പൽ ഡോ. സാജിദ് ഇ.കെ. ഉദ്ഘാടനം ചെയ്തു. ദാത്രി ബ്ലഡ് സ്റ്റം സെൽ ഡോണർ റജിസ്ട്രി അസോസിയേറ്റ് മാനേജർ, ഡോണർ റിക്രൂട്ട്മെന്റ് & കൗൺസിലിങ് അതുല്യ എ. കെ. റജിസ്ട്രേഷൻ ക്യാമ്പ് നിയന്ത്രിച്ചു. മുൻകാലങ്ങളിൽ ഇത്തരം ക്യാമ്പുകൾ കോളേജിൽ സംഘടിപ്പിച്ചതിനും പൂർവ്വ വിദ്യാർത്ഥികളായ അംജത്, മുഹമ്മദ് നാഫിഹ്, സിനി എന്നിങ്ങനേ മൂന്നോളം ബ്ലഡ് സ്റ്റം സെൽ ഡോണേഴ്സിനെ സംഭാവന നൽകുകയും ചെയ്ത എം. എ. എം. ഒ. കോളേജിനെ ദാത്രി പ്രതിനിധി അതുല്യ എ. കെ. അന്താരാഷ്ട്ര അംഗീകാരമുള്ള സർട്ടിഫിക്കറ്റ് നൽകി ആദരിച്ചു. ഹോളി ഫാമിലി ഹയർ സെക്കണ്ടറി സ്കൂൾ സൗഹൃദ ക്ലബ് കോ-ഓർഡിനേറ്റർ സിനി, എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർസ് ജിഷ, എം. എ. എം. ഒ. കോളേജ് അസിസ്റ്റന്റ് പ്രൊഫസർ മുംതാസ്, എൻ. എസ്. എസ്. പ്രോഗ്രാം ഓഫിസിർ അമൃത പി. എന്നിവർ സംസാരിച്ചു.
എം.എ.എം.ഒ കോളേജ് എൻ എസ് എസ് വോളന്റീർ ആയ ദിൽന സ്വാഗതവും എൻ.എസ്.എസ് സെക്രട്ടറി ഗായത്രി നന്ദിയും പറഞ്ഞു.ഷഹാർബൻ, റുബ,സഹല എന്നീ എൻ.എസ്.എസ് വോളന്റീർസ് പ്രോഗ്രാം നിയന്തിച്ചു. നാഷണൽ എൻ.എസ്.എസ് ദിനാചരണത്തിന്റെ ഭാഗമായി കോളേജിൽ ഒരാഴ്ചയോളം നീണ്ടു നിൽക്കുന്ന എൻ. എസ്. എസ്. വീക്ക് ആഘോഷങ്ങൾ നടന്നു കൊണ്ടിരിക്കുകയാണ്. എൻ. എസ്. എസ്. പതാക ഉയർത്തലിൽ തുടങ്ങി തൈ നടൽ, ക്യാമ്പസ് ശുചീകരണം, ദേശീയ സമാധാനം ദിനത്തിന്റെ ഭാഗമായി സമാധാനത്തിനായുള്ള പ്രതിജ്ഞ, സമാധാനം നില നിർത്താനായുള്ള ബോധവത്കരണ ക്ലാസുകൾ, കൾച്ചർ പ്രോഗ്രാമുകൾ, വിവിധ മേഖലകളിലെ അശരണരിലേക്ക് സന്ദർശനം, തുടങ്ങി വിവിധങ്ങളായ പരിപാടികൾ നടന്നു വരുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










