ഉത്തർപ്രദേശിലെ മദ്രസകൾക്കുള്ള ഗ്രാന്റ് യോഗി ആദിത്യനാഥ് സർക്കാർ വെട്ടിക്കുറച്ചു. പുതിയ മദ്രസകളെ സംസ്ഥാന സർക്കാർ ഗ്രാന്റിൽ നിന്ന് ഒഴിവാക്കി. ശുപാർശ സർക്കാർ അംഗീകരിച്ചതായി എഎൻഐ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. യോഗി ആദിത്യനാഥിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗമാണ് ശുപാർശ അംഗീകരിച്ചത്.
ഉത്തർപ്രദേശ് സർക്കാരിന്റെ കഴിഞ്ഞ വാർഷിക ബജറ്റിൽ മദ്രസ നവീകരണത്തിനായി 479 കോടി രൂപയാണ് വകയിരുത്തിയത്. ഔദ്യോഗിക കണക്കുകൾ പ്രകാരം 16,461 മദ്രസകളാണ് സംസ്ഥാനത്ത് റജിസ്റ്റർ ചെയ്ത് പ്രവർത്തിക്കുന്നത്. ഇതിൽ നിലവിൽ 560 മദ്രസകൾക്കാണ് സർക്കാർ ഗ്രാന്റ് ലഭിക്കുന്നത്. സംസ്ഥാനത്തുടനീളം 20 ലക്ഷത്തോളം വിദ്യാർഥികളാണ് മദ്രസകളിൽ പഠിക്കുന്നത്. സംസ്ഥാനത്തെ മദ്രസകളിൽ ക്ലാസുകൾ ആരംഭിക്കുന്നതിന് മുമ്പ് ദേശീയ ഗാനം ആലപിക്കണമെന്ന് യോഗി ആദിത്യനാഥ് സർക്കാർ ഉത്തരവിട്ടതിനു തൊട്ടുപിന്നാലെയാണ് പുതിയ മദ്രസകൾക്ക് ഗ്രാൻറ് അനുവദിക്കേണ്ടതില്ലെന്ന തീരുമാനവും നടപ്പാക്കുന്നത്. മദ്രസ വിദ്യാർഥികളിൽ രാജ്യസ്നേഹം വളർത്തുന്നതിനാണ് നടപടിയെന്നായിരുന്നു അൻസാരിയുടെ വിശദീകരണം
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.








