ബിജെപിയുടെ ദേശീയ പുന സംഘടനയിൽ മുൻ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ പ്രകോപനം പ്രകടിപ്പിച്ചു. മുതിർന്ന നേതാക്കളെ തഴഞ്ഞ് എ പി അബ്ദുല്ലക്കുട്ടിയെ ഉപാദ്ധ്യക്ഷസ്ഥാനം നിയമിച്ചതിൽ കുമ്മനം അസംതൃപ്തി പ്രകടിപ്പിച്ചു. ‘അബ്ദുല്ലകുട്ടിയുടെ യോഗ്യതയെക്കുറിച്ച് ദേശീയ പ്രസിഡന്റിന് മാത്രമേ അറിയൂ’ എന്ന് കുമ്മനം രാജശേഖരൻ മാധ്യമങ്ങളോട് പറഞ്ഞു.
കുമ്മനം രാജശേഖരനെ ബിജെപി ദേശീയ പട്ടികയിൽ നിന്ന് നീക്കിയിരുന്നു. കേരളത്തിലെ ആര്‍എസ്എസിനേയും കുമ്മനത്തേയും കൃഷ്ണദാസ് പക്ഷത്തേയും ദേശീയ നേതൃത്വം തഴയാന്‍ കാരണം വി മുരളീധരന് നടത്തിയ നീക്കങ്ങളാണെന്നാണ് വിവരം.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.