കോഴിക്കോട് : കേന്ദ്ര നയങ്ങളില്‍ പ്രതിഷേധിച്ച് തൊഴിലാളി സംഘടനകള്‍ നടത്തുന്ന 24 മണിക്കൂർ ദേശീയ പണിമുടക്ക് കേരളത്തില്‍ ഏറെ സംഘർഷാത്മകമായി മുന്നോട്ട് പോവുകയാണ്. മീൻ കടയിലെത്തിയ സമര അനുകൂലികള്‍ ഭീഷണി മുഴക്കി. മുക്കത്തെ കടയിലാണ് സംഭവം. കട അടച്ചില്ലെങ്കില്‍ മണ്ണെണ്ണ ഒഴിക്കുമെന്നും കത്തിക്കുമെന്നും ഇവർ പറഞ്ഞു.
ഭീഷണി മുഴക്കിയത് സി പി എം സംസ്ഥാന സെക്രറ്ററിയേറ്റ് അംഗവും സി ഐ ടി യു സംസ്ഥാന കമ്മിറ്റിയംഗവുമായ ടി വിശ്വനാഥനാണ്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










