കോഴിക്കോട്: ഒരു ഇടവേളയ്ക്ക് ശേഷം നവകേരള ബസ് വീണ്ടും സര്‍വീസ് തുടങ്ങി. കോഴിക്കോട് ബംഗളൂരു റൂട്ടിലാണ് സര്‍വീസ്. സീറ്റുകളുടെ എണ്ണം കൂട്ടിയും സമയക്രമത്തിലടക്കം മാറ്റങ്ങള്‍ വരുത്തിയുമാണ് സര്‍വീസ് പുനരാരംഭിച്ചത്. ഒരു മാസത്തോളം രാഷ്ട്രീയ കേരളത്തിന്‍റെ ശ്രദ്ധയത്രയും ആകര്‍ഷിച്ചതാണ് നവകേരള ബസ്. കേരളമൊട്ടുക്ക് സംഘടിപ്പിച്ച നവകേരള സദസുകളിലേക്ക് മുഖ്യമന്ത്രിയും മന്ത്രിമാരും യാത്ര ചെയ്തത് നവകേരള ബസിലായിരുന്നു.
കോഴിക്കോട് നിന്ന് രാവിലെ 8.30നും തിരികെ ബംഗളൂരുവില്‍ നിന്ന് രാത്രി 10.30നുമാണ്ബസ്. എല്ലാ ദിവസവും സര്‍വീസുണ്ട്. 910രൂപയാണ് ടിക്കറ്റ് നിരക്ക്. 11 സീറ്റുകള്‍ അധികമായി സജ്ജീകരിച്ചതോടെ നിലവില്‍ 37 സീറ്റുകള്‍ ബസിലുണ്ട്. എസ്കലേറ്ററും പിന്‍ഡോറും ഒഴിവാക്കി മുന്നിലൂടെ കയറാവുന്ന രീതിയിലാണ് പുതിയ വാതില്‍ സജ്ജീകരിച്ചിട്ടുളളത്.
കല്‍പ്പറ്റ, സുല്‍ത്താന്‍ ബത്തേരി, മൈസൂര്‍ എന്നിവിടങ്ങളിലാണ് ബസിന് സ്റ്റോപ്പുളളത്. നവീകരണം പൂര്‍ത്തിയാക്കിയ ശേഷം ബംഗളൂരുവില്‍ നിന്ന് കഴിഞ്ഞ ദിവസമായിരുന്നു ബസ് കോഴിക്കോട്ട് എത്തിച്ചത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










