കോഴിക്കോട് വെച്ച് യുവ നടിമാര്‍ക്ക് നേരെ നടന്ന ലൈംഗിക അതിക്രമത്തില്‍ നിരവധി പേര്‍ പ്രതികരിച്ചു രംഗത്ത് എത്തിയിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങളടക്കം പുറത്തുവന്നതോടെയാണ് ആളുകള്‍ പ്രതികരിച്ച് തുടങ്ങിയത്. കണ്ടാല്‍ അറിയാവുന്ന രണ്ടുപേര്‍ക്കെതിരെ പോലീസ് കേസെടുക്കുകയും ചെയ്തു. നടിമാരുടെ മൊഴി രേഖപ്പെടുത്തിയ ശേഷം ആയിരുന്നു കേസ് രജിസ്റ്റര്‍ ചെയ്തത് .ഇപ്പോള്‍ ഈ നടിന്മാര്‍ക്ക് പിന്തുണ അറിയിച്ചു രംഗത്തെത്തിയിരിക്കുകയാണ് അന്‍സിബ ഹസന്‍. . നിശബ്ദരായി ഇരിക്കാതെ കരുത്തോടെ പ്രതികരിച്ച രണ്ടു നടിമാരും എല്ലാ സ്ത്രീകള്‍ക്കും പ്രചോദനമാണെന്നും അന്‍സിബ പറയുന്നു.നിങ്ങള്‍ രണ്ടുപേരും നിശബ്ദരല്ല, ധൈര്യശാലികളാണ്. വളരെ വേഗത്തില്‍ പ്രതികരിച്ചു, തീര്‍ച്ചയായും ഇത് എല്ലാ സ്ത്രീകള്‍ക്കും പ്രചോദനമാണ്. കരുത്തരായ ഞങ്ങളുടെ പെണ്‍കുട്ടികളോട് സ്‌നേഹവും കരുതലും മാത്രം”, എന്നാണ് അന്‍സിബ കുറിച്ചത്. നിവിന്‍ പോളി, അജു വര്‍ഗീസ് അടമുള്ള താരങ്ങളും യുവ നടിമാരെ പിന്തുണച്ച് കൊണ്ട് രംഗത്തെത്തിയിട്ടുണ്ട്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.