പ്രതിഷേധത്തിനിടെ ബാരിക്കേഡിന് മുകളില്‍ കയറുന്ന വനിതാപ്രവര്‍ത്തകരെയാണ്നെന്‍മാറ എംഎല്‍എ കെ. ബാബു അപമാനിച്ചത് . മുഖ്യമന്ത്രിക്കെതിരെ നടന്ന പ്രതിഷേധസമരത്തില്‍ പങ്കെടുത്തപ്രവര്‍ത്തകര്‍ക്കെതിരെയാണ് സ്ത്രീവിരുദ്ധപരാമര്‍ശം നടത്തിയത്. നെന്‍മാറ മണ്ഡലത്തിലെ പല്ലശ്ശേനിയില്‍ തിങ്കളാഴ്ച രാത്രി നടന്ന പ്രതിഷേധയോഗത്തിലാണ് കെ. ബാബുവിന്റെ പരാമര്‍ശം ഉണ്ടായത്. മുന്‍ ഏരിയ സെക്രട്ടറി കെ. രമാധരനും യോഗത്തില്‍ പങ്കെടുത്തിരുന്നു. ഇത്തരമൊരു പ്രസ്താവനയെ കുറിച്ച് ചോദിച്ചപ്പോള്‍ ആ വാക്കുകളില്‍ എന്താണ് തെറ്റ്, അവിടെ നടന്ന സംഭവങ്ങളുടെ ചിത്രങ്ങളും വീഡിയോയും എല്ലാവരും കണ്ടതല്ലേ അതിനെയല്ലേ ഞാന്‍ സൂചിപ്പിച്ചത് എന്നായിരുന്നു കെ. ബാബുവിന്റെ പ്രതികരണം.
‘സ്ത്രീകള്‍ കയറിക്കഴിഞ്ഞാലുടനെ അവരാ സമരത്തിന്റെ മുമ്പില്‍ നില്‍ക്കും. അങ്ങനെ നിന്നാല്‍ തന്നെ അവിടെ ബാരിക്കേഡ് തീര്‍ത്തിട്ടുണ്ടെങ്കില്‍ അതിന് മുകളിലേക്ക് ചാടിക്കയറും. ചാ. എത്ര നാണംകെട്ട സമരങ്ങളാണിവിടെ. ആള് വേണ്ടേ, ആള് കൂട്ടണ്ടേ അവര്. നിങ്ങള് കാണുന്നില്ലേ പ്രതിഷേധം. ഏഴും മൂന്നും പത്താളുണ്ടോ എവിടെയെങ്കിലും.എന്നിങ്ങനെയായിരുന്നു എംഎല്‍എയുടെ പ്രസംഗം.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









