ന്യൂഡൽഹി: ഉക്രൈനിൽ നിന്ന് വിദ്യാർത്ഥികളെ നാട്ടിലെത്തിക്കാൻ നേപ്പാൾ ഇന്ത്യയുടെ സഹായം തേടി. സഹായിക്കാമെന്ന് ഇന്ത്യ മറുപടി നൽകിയതായാണ് വിവരം. മറ്റു രാജ്യങ്ങൾ ആവശ്യപ്പെട്ടാൽ അവരുടെ വിദ്യാർഥികളെയും യുക്രെയ്നിൽനിന്ന് ഒഴിപ്പിക്കാൻ ഇന്ത്യ സഹായിക്കാമെന്ന് ഫെബ്രുവരി 28ന് യുഎൻ യുഎൻ സുരക്ഷാ കൗൺസിൽ അറിയിച്ചിരുന്നു.
പാക്കിസ്ഥാൻ, തുർക്കി തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർഥികൾ യുക്രൈൻ അതിർത്തി കടക്കാൻ ഇന്ത്യയുടെ ദേശീയ പതാക കവചമായി ഉപയോഗിച്ചെന്ന റിപ്പോർട്ടിനെ തുടർന്ന് നേപ്പാളും ഇന്ത്യയുടെ സഹായം തേടിയിട്ടുണ്ട്. പ്രശ്‌നങ്ങളൊന്നുമില്ലാതെ അതിർത്തി കടക്കാൻ ഇന്ത്യൻ ദേശീയ പതാകയുമായാണ് യാത്ര ചെയ്തതെന്നും ചില പാകിസ്ഥാൻ, തുർക്കി വിദ്യാർത്ഥികൾ സുരക്ഷയ്ക്കായി ത്രിവർണ പതാക വഹിച്ചതായും യുക്രൈനിൽ നിന്ന് റൊമാനിയയിലേക്ക് രക്ഷപ്പെട്ട ഇന്ത്യൻ വിദ്യാർത്ഥികൾ പറഞ്ഞിരുന്നു. ഒഡേസയിൽ നിന്ന് ബസിലായിരുന്നു യാത്ര. ബസിൽ ദേശീയ പതാകയും പ്രദർശിപ്പിച്ചിരുന്നതായി വിദ്യാർഥികൾ പറഞ്ഞു.
അതേസമയം, 3726 പേരുമായി 19 വിമാനങ്ങൾ ഉക്രൈനിൽ നിന്ന് ഇന്ന് എത്തുമെന്ന് വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു. ഓപ്പറേഷൻ ഗംഗയുടെ ഭാഗമായി റൊമാനിയൻ തലസ്ഥാനമായ ബുക്കാറെസ്റ്റിൽ നിന്ന് വ്യോമസേനയുടെ എട്ട് വിമാനങ്ങളും എയർ ഇന്ത്യ, ഇൻഡിഗോ വിമാനങ്ങളും ഇന്ന് ഇന്ത്യയിലെത്തും. ബുക്കാറെസ്റ്റിൽ നിന്ന് എട്ട് വിമാനങ്ങളും ബുഡാപെസ്റ്റിൽ നിന്ന് അഞ്ച് വിമാനങ്ങളും എത്തും. മറ്റ് മൂന്ന് സ്ഥലങ്ങളിൽ നിന്ന് ആറ് വിമാനങ്ങൾ സർവീസ് നടത്തും.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.